അൾട്രാ ലക്ഷ്വറി സൗകര്യങ്ങളുമായി ഒളിമ്പസ് രണ്ടാംപതിപ്പ് അവതരിപ്പിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്
text_fieldsകൊച്ചി: ഹൈലൈറ്റ് ഒളിമ്പസിന്റെ വൻ വിജയത്തെ തുടർന്ന് ഹൈലൈറ്റ് ഒളിമ്പസ് 2 എന്ന പേരിൽ പുതിയ റസിഡൻഷ്യൽ ടവർ നിർമ്മാണം ആരംഭിക്കുന്നു. രാജ്യത്തെ കെട്ടിട സമുച്ചയങ്ങളിൽ നിന്ന് നിരവധി പ്രത്യേകതകൾ കൊണ്ട് വേറിട്ട് നിൽക്കുന്ന മെഗാ പ്രൊജക്റ്റാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഒളിമ്പസ്.
ലോകോത്തര നിലവാരത്തിൽ ഹൈലൈറ്റ് സിറ്റിയിൽ ഉയർന്ന റസിഡൻഷ്യൽ പദ്ധതിയാണ് ഹൈലൈറ്റ് ഒളിമ്പസ്. ഭൂനിരപ്പിൽ നിന്നും മാറി 100 മീറ്റർ ഉയരത്തിൽ 33 നിലകളിലായാണ് ടവറുള്ളത്. 40,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓപ്പൺ ടെറസാണ് ഒളിമ്പസിന്റേത്. താമസക്കാർക്ക് മറ്റിടങ്ങളെ ആശ്രയിക്കാതെ എല്ലാ സൗകര്യങ്ങളും ഒരിടത്ത് തന്നെ ഒളിമ്പസ് ലഭ്യമാക്കി. സ്പോർട്സ്, വിനോദം, തുടങ്ങി ഒഴിവുസമയ പ്രവർത്തനങ്ങൾക്കായി 100ലധികം റിക്രിയേഷൻ സൗകര്യങ്ങൾ നൽകുന്ന പാർപ്പിട സമുച്ചയം കൂടിയാണ് ഒളിമ്പസ്. അതുകൊണ്ടുതന്നെ ദിവസങ്ങൾക്കുള്ളിൽ പദ്ധതി വിറ്റഴിച്ച് ഹൈലൈറ്റ് ഗ്രൂപ്പ് വൻ മാധ്യമ ശ്രദ്ധ നേടി.
12,70,039 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പദ്ധതി ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമിച്ചിരിക്കുന്നത്.
ഈ പദ്ധതിയെ കിടപിടിക്കത്തക്ക രീതിയിലാണ് ഒളിമ്പസ് രണ്ടാം പതിപ്പും രൂപകൽപന ചെയ്തിരിക്കുന്നത്. 32 നിലകളിലായി 934 ചതുരശ്ര അടി മുതൽ 2,733 ചതുരശ്ര അടി വരെയുള്ള 412 അപ്പാർട്ട്മെന്റുകൾ ഉണ്ടാകും. ടവർ പൂർത്തീകരിക്കുന്നതോടു കൂടി 22,62,639 ചതുരശ്ര അടിയിൽ രണ്ട് ടവറുകളിലായി 938 അപ്പാർട്മെന്റുകൾ ഒളിമ്പസ് മെഗാ പ്രൊജക്റ്റിൽ ഉണ്ടാകും.
"65 ഏക്കറിൽ പടർന്നു കിടക്കുന്ന ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായ ഒളിമ്പസ് രൂപകൽപന ചെയ്‌തിരിക്കുന്നത് സ്ഥപതി ആർക്കിടെക്‌സാണ്. കേരളത്തിലെ ഏറ്റവും വലിയ മാളുകളിലൊന്ന്, അൾട്രാ മോഡേൺ ബിസിനസ് പാർക്ക്, മൾട്ടിപ്ലക്‌സ് തിയറ്റർ, ഇന്റർനാഷണൽ സ്‌കൂൾ, ഹോസ്പിറ്റൽ, സ്റ്റാർ ഹോട്ടലുകൾ, 24/7 ഹഗ് എ മഗ് കഫേ എന്നീ സൗകര്യങ്ങൾ എല്ലാം ഹൈലൈറ്റ് സിറ്റിയിലുണ്ട്. ആഗോള നിലവാരത്തിലുള്ള ജീവിത രീതിയാണ് ഒളിമ്പസിലൂടെ പരിചയപ്പെടുത്തുന്നത്" - ഹൈലൈറ്റ് ബിൽഡേഴ്സ് സിഇഒ മുഹമ്മദ് ഫസീം പറഞ്ഞു.
"റീട്ടെയിൽ വിപ്ലവമാണ് കേരളത്തിലെ ചെറുതും വലുതുമായ പട്ടണങ്ങളിൽ ഹൈലൈറ്റ് നടത്തി വരുന്നത്. കഴിഞ്ഞ ദിവസമാണ് കുന്നംകുളത്ത് ഹൈലൈറ്റ് സെന്ററിന്റെ നിർമാണം ആരംഭിച്ചത്. കൂടാതെ വിവിധ സ്ഥലങ്ങളിലായി ആറ് മാളുകളുടെ പണിപ്പുരയിലുമാണ്" - ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.
"കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്" - ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ പറഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലയിലെ നൂതന സംരംഭങ്ങളിലൂടെയും ലോകോത്തര നിലവാരം പുലർത്തുന്ന വിവിധ റീട്ടെയിൽ, കൊമേർഷ്യൽ, റസിഡൻഷ്യൽ പ്രൊജക്ടുകളിലൂടെയും ദക്ഷിണേന്ത്യയിലെ മികച്ച മിക്സ്ഡ് യൂസ് ഡവലപ്പറായി ഹൈലൈറ്റ് ഗ്രൂപ്പ് മാറി കഴിഞ്ഞു.
കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് ബിൽഡേഴ്സ് സി.ഇ.ഒ മുഹമ്മദ് ഫസീം, ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് ബിൽഡേഴ്സ് എ.ജി.എം ലെഫ്റ്റനന്റ് കേണൽ (റിട്ട.) പ്രവീൺ എസ് തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.