ഹൈലൈറ്റ് ഗ്രൂപ് 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും
text_fieldsകോഴിക്കോട്: റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖരായ ഹൈലൈറ്റ് ഗ്രൂപ് ഈ വർഷം കമ്പനിയുടെ വിവിധ പദ്ധതികളുടെ ഭാഗമായി 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും യുവജനങ്ങൾക്ക് ഇതൊരു മികച്ച അവസരമായിരിക്കുമെന്നും ചെയർമാൻ പി. സുലൈമാൻ അറിയിച്ചു. പുതുവർഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജീവനക്കാരുടെ സംഗമത്തിലായിരുന്നു പ്രഖ്യാപനം. 2000ത്തോളം ജീവനക്കാർ പങ്കെടുത്ത പരിപാടിയിൽ വിവിധ മേഖലയിൽ കഴിവുതെളിയിച്ച ജീവനക്കാർക്കുള്ള കാറുകളും ഇരുചക്രവാഹനമടക്കമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടക്കംമുതൽ സ്ഥാപനത്തോടൊപ്പം സേവനം ചെയ്തവരെ ആദരിച്ചു.
ഹൈലൈറ്റ് ഗ്രൂപ്പിനുകീഴിൽ ‘എലാനൈൻ’ എന്ന പേരിൽ സ്ത്രീകൾക്ക് മാത്രമായി ആരംഭിക്കാനിരിക്കുന്ന ആശുപത്രിയും ലോഞ്ചിങ്ങും ഇതോടൊപ്പം നടന്നു. പെരുമണ്ണയിലെ ‘ദി വൈറ്റ് സ്കൂൾ ഇന്റർനാഷനൽ’ കാമ്പസിൽ നടന്ന പരിപാടിയിൽ ഗ്രൂപ്പിന്റെ മാനേജ്മെന്റ് പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.