പാചകവാതക വില കുറക്കണമെന്ന് വീട്ടമ്മമാർ; ഉത്തരം മുട്ടി കേന്ദ്ര ധനമന്ത്രി
text_fieldsകാഞ്ചിപുരം: ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഭവന സന്ദർശനം നടത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് പാചകവാതക വില കുറക്കണമെന്ന് ഗ്രാമവാസികൾ. തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലെ പഴൈശീവാരം ഗ്രാമത്തിലെ വീട്ടമ്മമാരാണ് കേന്ദ്ര മന്ത്രിയെ അടുത്ത കിട്ടിയ അവസരം പാഴാക്കാതിരുന്നത്.
കേന്ദ്ര സർക്കാറിന്‍റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് ഗ്രാമത്തിലെ വീട്ടമ്മമാർ നിർമല സീതാരാമന്‍റെ അടുത്തെത്തി തങ്ങളുടെ പ്രശ്നങ്ങൾ വിവരിച്ചത്. പാചകവാതകത്തിന്‍റെ വില കുറക്കണമെന്ന് കേന്ദ്രമന്ത്രിയോട് വീട്ടമ്മമാർ ആഭ്യർഥിച്ചു.
വീട്ടമ്മമാർ അഭ്യർഥനക്ക് മുന്നിൽ ഉത്തരം മുട്ടിയ കേന്ദ്രമന്ത്രി അന്താരാഷ്ട്ര വിപണിയാണ് പാചക വാതകത്തിന്‍റെ വില നിശ്ചയിക്കുന്നതെന്ന് മറുപടി നൽകി. നമ്മുടെ രാജ്യത്ത് പാചക വാതകമില്ല, ഇറക്കുമതി ചെയ്യുകയാണ്. അവിടെ പാചക വാതക വില കൂടിയാൽ ഇവിടെയും കൂടും. അവിടെ കുറഞ്ഞാൽ ഇവിടെയും കുറയും. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി വിലയിൽ കുറവ് വന്നിട്ടില്ല- നിർമല സീതാരാമൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.