സ്വർണ ഇറക്കുമതിയിൽ വൻ കുറവ്
text_fieldsന്യൂഡൽഹി: രാജ്യത്തേക്കുള്ള സ്വർണ ഇറക്കുമതിയിൽ വൻ കുറവ്. കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏപ്രിൽ-ഒക്ടോബർ കാലയളവിൽ 47.42 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
2019-20 കാലയളവിൽ രാജ്യത്തേക്കുള്ള മഞ്ഞലോഹത്തിെൻറ ഇറക്കുമതി 1.31 ലക്ഷം കോടി രൂപയുടേത് ആയിരുന്നു. എന്നാൽ, ഈ വർഷം ഇതുവരെ ഏകദേശം 69,000 കോടി രൂപയുടെ ഇറക്കുമതി മാത്രമാണുള്ളത്. അതേസമയം, ഒക്ടോബറിലെ ഇറക്കുമതിയിൽ 36 ശതമാനത്തോളം വളർച്ച രേഖപ്പെടുത്തി.
സ്വർണത്തിെൻറ ഏറ്റവും വലിയ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പ്രധാനമായും ജ്വല്ലറി വ്യവസായത്തിനാണ് സ്വർണം ഇറക്കുമതി ചെയ്യുന്നത്. രാജ്യത്ത് പ്രതിവർഷം 800 മുതൽ 900 ടൺ വരെ സ്വർണം ഇറക്കുമതി ചെയ്യുന്നുവെന്നാണ് കണക്ക്.
രത്ന, ആഭരണ കയറ്റുമതിയിലും വൻ കുറവ് രേഖപ്പെടുത്തി. 2020 ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ 49.5 ശതമാനത്തിെൻറ കുറവാണ് ഈ മേഖലയിൽ ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.