ശമ്പളം നൽകാൻ പണമില്ല; മുംബൈയിലെ ഹോട്ടൽ അടച്ചുപൂട്ടി ഹയാത്ത്
text_fieldsമുംബൈ: നഗരത്തിലെ പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജൻസി ഒരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിട്ടു. ഉടമകളായ ഏഷ്യൻ ഹോട്ടൽസ് (വെസ്റ്റ്) ലിമിറ്റഡ് ശമ്പളത്തിനും മറ്റ് പ്രവർത്തനത്തിനങ്ങൾക്കും പണം നൽകാത്തതിനാലാണ് ഹോട്ടൽ തൽക്കാലത്തേക്ക് പൂട്ടിയിടുന്നത്. ശമ്പളം നൽകാൻ പണമില്ലെന്ന് വ്യക്തമാക്കി അധികൃതർ ഹോട്ടൽ ജീവനക്കാർക്ക് നോട്ടീസ് അയക്കുകയായിരുന്നു. ഹയാത്ത് ബുക്കിങ് ചാനലുകളിലൂടെ റിസർവേഷനുകൾ സ്വീകരിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചതായി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥിതിചെയ്യുന്ന ഹോട്ടൽ അറിയിച്ചു.
ഹോട്ടലുകൾ മാനേജ് ചെയ്യുകയും ഫ്രാഞ്ചൈസി ചെയ്യുകയും ചെയ്യുന്ന ഒരു അമേരിക്കൻ ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഹയാത്ത്. ഏഷ്യൻ ഹോട്ടൽസിന് (വെസ്റ്റ്) വേണ്ടി കരാർ അടിസ്ഥാനത്തിലാണ് മുംബൈയിലുള്ള ഹോട്ടൽ അവർ മാനേജ് ചെയ്യുന്നത്. നിലവിലെ സാഹചര്യം പരിഹരിക്കാൻ ഹോട്ടലിെൻറ ഉടമകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഹയാത്ത് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.