Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസാറ്റ്​ലൈറ്റ്​...

സാറ്റ്​ലൈറ്റ്​ ചിത്രങ്ങളെ അടിസ്ഥാനമാക്കി കാർഷിക വായ്​പ നൽകാൻ ഐ.സി.ഐ.സി.ഐ

text_fields
bookmark_border
സാറ്റ്​ലൈറ്റ്​ ചിത്രങ്ങളെ അടിസ്ഥാനമാക്കി കാർഷിക വായ്​പ നൽകാൻ ഐ.സി.ഐ.സി.ഐ
cancel
camera_alt

പ്രതീകാത്മക ചിത്രം

ബംഗളൂരു: സാറ്റ്​ലൈറ്റ്​ ചിത്രങ്ങളെ അടിസ്ഥാനമാക്കി കാർഷിക വായ്​പ നൽകാൻ ഐ.സി.ഐ.സി.ഐ ബാങ്ക്​. കർഷകരിൽ എത്ര പേർ വായ്​പക്ക്​ അർഹരാണെന്ന് അവരുടെ ഭൂമിയുടെ​ സാറ്റ്​ലൈറ്റ്​ ചിത്രങ്ങളിലൂടെ കണ്ടെത്താനാണ്​ ബാങ്ക്​ ഒരുങ്ങുന്നത്​. ഇതിലൂടെ വായ്​പ അപേക്ഷകളിൽ പെ​ട്ടെന്ന്​ തീരുമാനമെടുക്കാൻ കഴിയുമെന്നാണ്​ കണക്ക്​ കൂട്ടൽ.

ഉത്തരേന്ത്യയിൽ 500 ഗ്രാമങ്ങളുടെ സർവേ ബാങ്ക്​ പൂർത്തിയാക്കിയിട്ടുണ്ട്​. മൂന്നാമതൊരു കമ്പനിയുടെ സഹായത്തോടെയാണ്​ സർവേ പൂർത്തിയാക്കിയത്​. 63,000 ഗ്രാമങ്ങളുടെ സർവേ പൂർത്തിയാക്കാനാണ്​ ​ഐ.സി.ഐ.സി.ഐ ബാങ്ക്​ ലക്ഷ്യമിടുന്നത്​.

നിലവിൽ ബാങ്ക്​ ഉദ്യോഗസ്ഥർ ഗ്രാമീണ മേഖലകളിലെത്തി പരിശോധിച്ച്​ ഉറപ്പ്​ വരുത്തിയാണ്​ കാർഷിക വായ്​പകൾ അനുവദിക്കുന്നത്​. പുതിയ സംവിധാനം വരുന്നതോടെ ഇത്​ ഒഴിവാക്കാനാകും. കർഷകരുടെ ഭൂമി,കൃഷി ചെയ്യുന്ന വിള, ജലസേചന സൗകര്യങ്ങൾ എന്നിവയെല്ലാം സാറ്റ്​ലെറ്റ്​ ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICICI BankFarm loan
News Summary - ICICI Bank breaks the ground, uses space images for farm loans to cut costs
Next Story