ഇൻഷുർ ചെയ്യാത്ത വാഹനങ്ങളുണ്ടാക്കുന്ന അപകടം: നഷ്ടപരിഹാരം ഉറപ്പാക്കണം
text_fieldsന്യൂഡൽഹി: ഇൻഷുർ ചെയ്യാത്ത വാഹനങ്ങളിടിച്ചും ഇടിച്ചിട്ട് വാഹനം നിർത്താതെ പോയ അപകടങ്ങളിലും ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ ആറുമാസത്തിനകം നിയമപരമായ ചട്ടങ്ങളുണ്ടാക്കണമെന്ന് ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു.
ഇത്തരം അപകടങ്ങളിൽ നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതി വരുത്തിയിരുന്നുവെന്നും എന്നാൽ ചട്ടങ്ങളുണ്ടാക്കിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
ഇൻഷുർ ചെയ്യാത്ത വാഹനങ്ങൾ വരുത്തിയ അപകടത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്ന പദ്ധതി ഇപ്പോൾ നിലവിലുണ്ടെന്നും ഇത് രാജ്യമെങ്ങും നടപ്പിൽ വരുത്താൻ ആറുമാസം സമയം അനുവദിക്കണമെന്നും സർക്കാർ കോടതിയോട് അഭ്യർഥിച്ചു.
ഇൻഷുർ ചെയ്യാത്ത ട്രാക്ടർ ഇടിച്ച് മരിച്ചയാളുടെ ബന്ധുക്കൾ 2011ൽ സമർപ്പിച്ച ഹരജിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.