കോവിഡ് പ്രതിസന്ധിയിലും കയർ കോർപറേഷന് വിറ്റുവരവിൽ വർധന
text_fieldsആലപ്പുഴ: കോവിഡ് പ്രതിസന്ധിയിലും വിറ്റുവരവിൽ വർധന നേടിയതായി കയർ കോർപറേഷൻ ചെയർമാൻ ജി. വേണുഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തികവർഷം ഇതുവരെ 173 കോടിയുടെ കയര്‍ ഉല്പന്നങ്ങള് വിറ്റഴിച്ചു.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 165 കോടിയുടെ ഉല്പന്നങ്ങളാണ് വിറ്റഴിച്ചത്. പ്രതിസന്ധി ഘട്ടത്തിലും അഞ്ച് ശതമാനം വർധനയാണ് വിറ്റുവരവിലുണ്ടായത്.
കയര്‍മേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെയും ചെറുകിട ഉല്പാദകരുടെയും നട്ടെല്ലായി മാറിയിട്ടുണ്ട് കോര്പറേഷന്.
ചെറുകിട സഹകരണ സംഘങ്ങള്‍ വഴി സംഭരിച്ച് വില്പന നടത്തുന്നതിന് ആവിഷ്കരിച്ച ക്രയവില സ്ഥിരതപദ്ധതി 2007 മുതല്‍ വിജയകരമാണ്. വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്താനായി. 2016 ല്‍ 10 കോടിയോളം രൂപ മൂല്യമുള്ള കയറുല്പങ്ങള് സ്റ്റോക്കുണ്ടായിരുന്നു. 2016-2021 കാലയളവില്‍ 732 കോടിയില്‍പരം മൂല്യമുള്ള ഉല്പന്നങ്ങള് സംഭരിക്കുകയും 700 കോടിയോളം രൂപയുടെ ഉല്പന്നങ്ങള് വിറ്റഴിക്കുകയും ചെയ്തു. നീക്കിയിരിപ്പായുള്ള 40 കോടിയോളം രൂപയുടെ ഉല്പന്നങ്ങള് മാത്രമാണ് അവശേഷിക്കുന്നത്. കയര്‍ ഉല്പന്നങ്ങള് സംഭരിച്ച വകയില്‍ ഒമ്പത് കോടിയോളമാണ് ചെറുകിട സഹകരണ സംഘങ്ങള്‍ക്ക് നല്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.