വിദേശങ്ങളിലേക്ക് പറക്കുന്നവർ ഏറി; പ്രിയം കസഖ്സ്താനും അസർബൈജാനും
text_fieldsയാത്രകൾ ഇന്ത്യക്കാർക്ക് ഹരമായിരിക്കുകയാണ്. പ്രത്യേകിച്ച് വിദേശ യാത്രകൾ. വരുമാനം വർധിച്ചതോടെ ചെലവു കുറഞ്ഞ വിദേശ ഡെസ്റ്റിനേഷനുകൾ തേടിയാണ് മിക്കവരും വിമാനം കയറുന്നത്. യു.എ.ഇയും തായ് ലൻഡും യു.എസുമാണ് ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടങ്ങൾ. എന്നാൽ, കസാഖ്സ്താനും അസർബൈജാനും ഭൂട്ടാനും പുതിയ ജനപ്രിയ ഇടങ്ങളായി മാറി.
വിനോദത്തിനും ബിസിനസിനും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തിൽ 32 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ഇന്ത്യക്കാരുടെ വിദേശ യാത്രകളെക്കുറിച്ച് മേക്ക് മൈട്രിപ്പ് തയാറാക്കിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. 2023 ജൂൺ മുതൽ 2024 മേയ് വരെ കാലയളവിലെ കണക്കുകളാണ് പഠനവിധേയമാക്കിയത്.
ശ്രീലങ്ക, ജപ്പാൻ, സൗദി അറേബ്യ, മലേഷ്യ എന്നിവക്ക് പിന്നാലെ ഹോങ്കോങ്ങിനെ കുറിച്ചാണ് ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റിൽ തിരഞ്ഞത്. ഡിസംബറിലാണ് ഇന്റർനെറ്റിൽ ഏറ്റവും അധികം അന്വേഷണം നടന്നത്. ആർഭാട യാത്രകളും ഇന്ത്യക്കാരിൽ കൂടിവരുകയാണ്. അന്താരാഷ്ട്ര യാത്രക്ക് ബിസിനസ് ക്ലാസ് നോക്കുന്നവരുടെ എണ്ണത്തിൽ പത്തു ശതമാനത്തോളം വർധനവുണ്ട്. പകുതിയോളം സഞ്ചാരികളും വിദേശ രാജ്യങ്ങളിൽ 7000 രൂപക്ക് മുകളിൽ വാടകയുള്ള ഹോട്ടലുകളിൽ താമസിച്ചു. അതേസമയം, പൊഖാറയും പട്ടായയും ക്വാലാലംപൂരൂം ചെലവുകുറഞ്ഞ ഇടങ്ങൾ തേടുന്ന സഞ്ചാരികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണെന്നും മേക്ക് മൈട്രിപ്പ് പഠനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.