രാജ്യം മാന്ദ്യത്തിൽ –ആർ.ബി.െഎ
text_fieldsന്യൂഡൽഹി: രാജ്യം മുെമ്പങ്ങുമില്ലാത്തവിധം സാമ്പത്തിക മാന്ദ്യത്തിലെന്ന് റിസർവ് ബാങ്ക്. സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിലും തുടർച്ചയായുണ്ടായ നെഗറ്റിവ് വളർച്ചയാണ് ഇതിന് കാരണമെന്നും ആർ.ബി.ഐ വിദഗ്ധസമിതി വെളിപ്പെടുത്തി.
ആർ.ബി.ഐ ധനനയ സമിതിയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കേൽ പട്രയുടെ നേതൃത്വത്തിലെ സാമ്പത്തിക വിദഗ്ധർ തയാറാക്കി ആദ്യമായി പുറത്തിറക്കിയ 'നൗകാസ്റ്റ്' ബുള്ളറ്റിനിലാണ് രാജ്യത്തെ ഗുരുതര സ്ഥിതി വെളിപ്പെടുത്തുന്നത്. ''2020-21െൻറ ആദ്യപാദത്തിലുണ്ടായ മാന്ദ്യത്തിെൻറ തോത് ചരിത്രത്തിൽ ആദ്യമാണ്. വെല്ലുവിളികൾ നിറഞ്ഞതാണ് ഇൗ കാലഘട്ടം'' -റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദനം(ജി.ഡി.പി)8.6 ശതമാനം ഇടിഞ്ഞപ്പോൾ ഏപ്രിൽ-ജൂൺ കാലയളവിൽ 24 ശതമാനമാണ് കൂപ്പുകുത്തിയത്.
ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടമായ സാഹചര്യത്തിലും വ്യക്തിഗത സമ്പാദ്യം കൂടി. ചെലവഴിക്കൽ കുറഞ്ഞതാണ് അതിന് കാരണമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.