പൈറസി ഏശിയില്ല; ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ അതിവേഗ വളർച്ചയെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ലോകത്ത് ഒ.ടി.ടി (ഒാവർ ദ ടോപ് സ്ട്രീമിങ്) പ്ലാറ്റ്ഫോമുകൾ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് റിപ്പോർട്ട്. പൈറേറ്റഡ് കോപ്പികൾ പ്രചരിക്കുന്ന കാര്യത്തിൽ കുപ്രസിദ്ധിയാർജിച്ച രാജ്യം കൂടിയായ ഇന്ത്യ 2024 ഒാടെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ ഏറ്റവും വലിയ വിപണികളിലൊന്നായി മാറുമെന്നും പ്രൈസ്വാട്ടർഹൗസ്കൂപ്പേഴ്സിെൻറ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡ് കാലത്ത് തിയററ്റുകൾ അടച്ചതോടെ ഏറെ നേട്ടമുണ്ടാക്കിയത് സ്ട്രീമിങ് സേവനങ്ങൾ തന്നെയാണ്.
ടെലഗ്രാമും ടൊറൻറ് സൈറ്റുകളുമാണ് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വിഡിയോ, സീ5, ഹോട്സ്റ്റാർ പോലുള്ള സ്ട്രീമിങ് സേവനങ്ങൾക്ക് നിലവിൽ വലിയ വെല്ലുവിളിയുയർത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം തമിൾറോക്കേഴ്സിനെ പൂട്ടിക്കെട്ടിയ വാർത്ത പുറത്തുവന്നത് മറ്റുള്ളവർക്കുള്ള സൂചനകൂടിയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഒ.ടി.ടി വിഡിയോക്കൊപ്പം, ഇൻറർനെറ്റ് പരസ്യങ്ങൾ, വിഡിയോ ഗെയിമുകൾ, ഇ-സ്പോർട്സ്, സംഗീതം, റേഡിയോ, പോഡ്കാസ്റ്റ്, തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും അടുത്ത നാല് വർഷത്തിൽ വലിയ വരുമാന വളർച്ച പ്രതീക്ഷിക്കുന്നത്. ഒടിടി വിപണിയില്‍ അടുത്ത നാല് വര്‍ഷം ശരാശരി 28.6 ശതമാനം സംയോജിത നിക്ഷേപ വളര്‍ച്ച സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. 2024 ഓടെ ഈ വിപണിയില്‍ നിന്നുള്ള വരുമാനം 2.9 ബില്യണ്‍ ഡോളറിലേക്കും എത്തും.
ലോകത്തെ 53 രാജ്യങ്ങളിലെ 14 സെഗ്മെന്റുകളിലെ മുന്‍കാല ചരിത്രം അവലോകനം ചെയ്തതാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്സിെൻറ കണക്ക്. ഇന്ത്യയിലെ മീഡിയ ആൻറ് എൻറര്‍ടെയ്ന്‍മെൻറ് സെക്ടറില്‍ 10.1 ശതമാനം വീതം വളര്‍ച്ച അടുത്ത നാല് വര്‍ഷങ്ങളിലുണ്ടാകും. 2024 ല്‍ ഇത് 55 ബില്യണ്‍ ഡോളര്‍ തൊടും. 2019 നെ അപേക്ഷിച്ച് 2020 ല്‍ ആഗോള മീഡിയ ആൻറ് എൻറര്‍ടെയ്ന്‍മെൻറ് രംഗത്ത് 5.6 ശതമാനം ഇടിവായിരിക്കും വളര്‍ച്ചയില്‍ ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.