10,000 കോടി ഡോളറിന്റെ വിദേശനിക്ഷേപം ആകർഷിക്കാൻ ഇന്ത്യ
text_fieldsന്യൂഡൽഹി: ഈ സാമ്പത്തിക വർഷം 10,000 കോടി ഡോളറിന്റെ (ഏകദേശം 8,12,567 കോടി രൂപ) നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കാൻ ഇന്ത്യയൊരുങ്ങുന്നു. കഴിഞ്ഞ സാമ്പത്തികവർഷം സർവകാല റെക്കോഡിട്ട് 8360 കോടി ഡോളറിന്റെ (6,79,296 കോടി രൂപ) വിദേശനിക്ഷേപം രാജ്യം സ്വീകരിച്ചിരുന്നു. 101 രാജ്യങ്ങളിൽനിന്നാണ് നിക്ഷേപം സ്വീകരിച്ചത്. ഉദാര സാമ്പത്തിക പരിഷ്കാരങ്ങളുടെയും നിക്ഷേപസൗഹൃദനയത്തിന്റെയും പിൻബലത്തിൽ ഈവർഷം പതിനായിരം കോടി ഡോളറിന്റെ വിദേശ നിക്ഷേപം ആകർഷിക്കാൻ സാധിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗുണനിലവാരമില്ലാത്തതും അപകടകരവുമായ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനും കളിപ്പാട്ടങ്ങളുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും സർക്കാർ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. 2021-22ൽ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 70 ശതമാനം കുറഞ്ഞ് 877.8 കോടി രൂപയായിരുന്നു. കയറ്റുമതി 61 ശതമാനം ഉയർന്ന് 3260 ലക്ഷം ഡോളറിലെത്തിയെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.