കോവിഡ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം
text_fieldsന്യൂഡൽഹി: കോവിഡ് 19 പ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിച്ചത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ എന്ന് പഠനം. ഓക്സ്ഫോഡ് ഇക്കണോമിക്സാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. അടുത്ത നാല് വർഷത്തേക്ക് 4.5 ശതമാനം നിരക്കിലാവും ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരുക. കോവിഡിന് മുമ്പ് 6.5 ശതമാനം നിരക്കിൽ സമ്പദ്വ്യവസ്ഥ വളരുമെന്നായിരുന്നു പ്രവചനം.
2020 സാമ്പത്തിക വർഷത്തിൽ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്. ബാങ്കുകളിലെ കിട്ടാകടത്തിൻെറ തോത് വർധിക്കുകയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ വൻ പ്രതിസന്ധി നേരിടുകയുമാണ് ചെയ്യുന്നതെന്ന് പഠനം നടത്തിയ പ്രിയങ്ക കിഷോർ പറയുന്നു. വരും നാളുകളിലും ഈ സ്ഥിതി തുടരാൻ തന്നെയാണ് സാധ്യത. ഇത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ആഗോളതലത്തിൽ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ആർ.ബി.ഐയും മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ 27 ന് പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടക്കുകയാണെന്ന മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.