സാമ്പത്തിക രംഗത്ത് കുറച്ച് തിളക്കം, കൂടുതൽ ഇരുട്ട്-രഘുറാം രാജൻ
text_fieldsന്യൂഡൽഹി: ചില മേഖലകൾ വെട്ടിത്തിളങ്ങുമ്പോൾ ഭൂരിഭാഗം സ്ഥലങ്ങളും ഇരുണ്ട് കറപിടിച്ച പോലെയാണ് ഇന്ത്യൻ സാമ്പത്തിക രംഗമെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. രഘുറാം രാജൻ. റിസർവ് ബാങ്ക് മുൻ ഗവർണറും യൂനിവേഴ്സിറ്റി ഓഫ് ഷികാഗൊ ബൂത്ത് സ്കൂൾ ഓഫ് ബിസിനസ് പ്രഫസറുമായ അദ്ദേഹം വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ സർക്കാർ കരുതലോടെ ചെലവ് ചെയ്യണമെന്നും എങ്കിലേ ധനക്കമ്മി നിയന്ത്രിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയിൽ ചെറുകിട-ഇടത്തരം വാണിജ്യ വ്യാപാര, വ്യവസായ മേഖലകളുടെ സ്ഥിതി ആശങ്കയുണ്ടാക്കുന്നു. കുട്ടികളുടെ അവസ്ഥയും വേവലാതിപ്പെടുത്തുന്നതാണ്. വൻകിട സ്ഥാപനങ്ങൾ പ്രതിസന്ധികളെ അതിവേഗം മറികടക്കും. എന്നാൽ, ഇടത്തരം സ്ഥാപനങ്ങളുടെ സ്ഥിതി അതല്ല. ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിലെ സ്ഥാപനങ്ങളാണ് രാജ്യത്ത് തിളങ്ങുന്നതെങ്കിൽ തൊഴിലില്ലായ്മയും ചെലവഴിക്കാൻ പണമില്ലാത്ത സാധാരണക്കാരുടെ അവസ്ഥയുമാണ് കറുത്തവശമെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.