ലോക്ഡൗൺ കാലത്ത് ഒരു ലക്ഷം വിമാന സർവ്വീസുകൾ; ഇൻഡിഗോക്ക് അഭിമാന നേട്ടം
text_fieldsന്യൂഡല്‍ഹി: കഴിഞ്ഞ മാർച്ചിൽ രാജ്യത്ത് കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ഇതുവരെ ഒരു ലക്ഷം വിമാന സര്‍വ്വീസുകള്‍ തങ്ങള്‍ നടത്തിയെന്ന് ഇന്‍ഡിഗോയുടെ വെളിപ്പെടുത്തൽ. ലോക്ക്ഡൗണ്‍ കാലത്ത് വിമാന സർവീസുകൾ റദ്ദ് ചെയ്യപ്പെടുകയും പിന്നാലെ സേവനങ്ങളെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നെങ്കിലും രാജ്യത്തെ ഏറ്റവും വലിയ വിമാന സര്‍വ്വീസായ ഇന്‍ഡിഗോയ്ക്ക് അതൊന്നും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.
മാര്‍ച്ചില്‍ കോവിഡ് ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ 2020 നവംബര്‍ 11 വരെയുളള സമയത്ത് ഒരു ലക്ഷം സര്‍വ്വീസുകളാണ് ഇന്‍ഡിഗോ നടത്തിയത്. വാരണസിയിൽ നിന്നും ഹൈദാബാദിലേക്ക് പറന്ന 6E 216 എന്ന വിമാനത്തിലൂടെയാണ് ഒരു ലക്ഷമെന്ന അദ്ഭുത സംഖ്യയിലേക്ക് തങ്ങളെത്തിയതെന്നും ഇൻഡിഗോ വ്യക്തമാക്കുന്നു.
വ്യോമയാന വ്യവസായത്തെ മുഴുവൻ അടച്ചുപൂട്ടിയ സാഹചര്യത്തിലൂടെ കടന്നുപോയിട്ടും ഇത്തരമൊരു സംഖ്യയിലേക്ക് എത്തപ്പെട്ടത് തങ്ങളുടെ വലിയ നേട്ടമാണെന്ന് ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ റോണോജോയ് ദത്ത പറഞ്ഞു. ജനങ്ങള്‍ക്ക് തങ്ങളിലുളള വിശ്വാസമാണ് ഇത് കാണിക്കുന്നതെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.
കോവിഡ് കാരണം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരിച്ച് എത്തിക്കാനുളള കേന്ദ്ര സര്‍ക്കാരിെൻറ വന്ദേ ഭാരത് മീഷനില്‍ അടക്കം പങ്കെടുത്ത വിമാന സര്‍വ്വീസുകളും ഇന്‍ഡിഗോയുടെ കണക്കിലുണ്ട്. കൂടാതെ യാത്രാ വിമാനങ്ങള്‍, ചരക്ക് വിമാനങ്ങള്‍, എയര്‍ ബബിള്‍ വിമാനങ്ങള്‍, ചാര്‍ട്ടര്‍ യാത്രാ വിമാനങ്ങള്‍ എന്നിവ നടത്തിയ സര്‍വ്വീസുകളുമുണ്ട്. മുമ്പ് പ്രതിദിനം ആയിരം സര്‍വ്വീസുകള്‍ ഇന്‍ഡിഗോ നടത്തിയിരുന്നു. എന്നാൽ കോവിഡ് കാലത്ത് സര്‍വ്വീസുകളുടെ എണ്ണം വളരെ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.