ഇന്‍റർനെറ്റ് ആരുടേയും കുത്തകയാക്കില്ല; എല്ലാ വീട്ടിലും ലാപ്ടോപ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്‍റർനെറ്റ് ആരുടെയും കുത്തകയാക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടതു സർക്കാറിന്‍റെ അവസാന ബജറ്റ്. സംസ്ഥാനത്തെ ഇന്‍റർനെറ്റ് ഹൈവേയിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും അവസരമുണ്ടാകും. കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്ന് ബജറ്റ് പറയുന്നു.
ജൂലൈയോടെ കെ-ഫോൺ പദ്ധതി പൂർണമായ തോതിൽ പ്രവർത്തന സജ്ജമാക്കും. കെ-ഫോൺ നിലവിൽ വന്നാൽ ബി.പി.എൽ കുടുംബങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യ നിരക്കിൽ ഇന്‍റർനെറ്റ് ലഭ്യമാക്കുമെന്നും തോമസ് ഐസക് ബജറ്റിൽ പറയുന്നു.
എല്ലാ വീട്ടിലും ലാപ്ടോപ്പ് ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി നിലവിലുള്ള ലാപ്ടോപ്പ് വിതരണ പദ്ധതികളുടെ വ്യവസ്ഥകൾ ലഘൂകരിക്കും. ബി.പി.എൽ വിഭാഗത്തിന് ലാപ്ടോപ്പിന് 25 ശതമാനം സബ്സിഡി നൽകും. സംവരണ വിഭാഗത്തിന് ലാപ്ടോപ് സൗജന്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.