രാജ്യത്ത് 74.3 കോടി ഇൻറർനെറ്റ് ഉപഭോക്താക്കൾ; പകുതിയിലധികവും ജിയോ വരിക്കാരെന്ന് ട്രായ്
text_fieldsന്യൂഡൽഹി: കഴിഞ്ഞ മാർച്ച് അവസാനത്തോടെ രാജ്യത്തെ ഇൻറർനെറ്റ് വരിക്കാരുടെ എണ്ണം 74.3 കോടിയായതായി ട്രായ്യുടെ കണക്കുകൾ. ഉപഭോക്താക്കളുടെ എണ്ണത്തിൽ 3.4 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. അതേസമയം, രാജ്യത്തെ ഇന്റര്‍നെറ്റ് വിപണി കീഴടക്കിയിരിക്കുന്നത് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ആണ്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ മൊത്തം ഇന്റര്‍നെറ്റ് വിപണിയുടെ 52.3 ശതമാനവും റിലയന്‍സ് ജിയോ കൈയ്യടിക്കിയതായും ട്രായ് കണക്കുകൾ സൂചിപ്പിക്കുന്നു.
വിപണിയിൽ 23.6 ശതമാനം വിഹിതവുമായി ഭാരതി എയർടെല്ലും 18.7 ശതമാനവുമായി വൊഡാഫോൺ െഎഡിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലായി പിറകിലുള്ളത്. മൊത്തം ഇൻറര്‍നെറ്റ് ഉപയോഗത്തില്‍ 97 ശതമാനവും വയര്‍ലെസ് ഇൻറര്‍നെറ്റ് വരിക്കാരാണ്. 72.07 കോടിയാളുകൾ വയർലെസ് വരിക്കാരും 2.24 കോടി പേർ വയേർഡ് വരിക്കാരുമാണ്. വയേർഡ് വരിക്കാർ കൂടുതൽ ബി.എസ്.എൻ.എല്ലിനാണ്. 50.3 ശതമാനം വിപണി വിഹിതത്തോടെ 11.27 ദശലക്ഷം വരിക്കാർ ബി.എസ്.എൻ.എല്ലിനുണ്ട്.
ബ്രോഡ് ബാൻഡ് ഇൻർനെറ്റ് വരിക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. 2019 ഡിസംബര്‍ അവസാനത്തില്‍ 66.19 കോടി ബ്രോഡ്ബാൻഡ് വരിക്കാറുണ്ടായിരുന്നിടത്ത്, 3.85 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 2020 മാര്‍ച്ച് അവസാനത്തോടെ 68.74 കോടിയായി ഉയർന്നു. മൊത്തം ഇൻറര്‍നെറ്റ് വരിക്കാരില്‍ 96.90 ശതമാനം പേരും മൊബൈല്‍ ഉപകരണങ്ങളാണ് സേവനത്തിനായി ഉപയോഗിക്കുന്നത്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.