സാമ്പത്തിക തട്ടിപ്പ്; ഐ.ആർ.ഇ.ഒ ചെയർമാൻ ലളിത് ഗോയൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ റിയൽ എസ്റ്റേറ്റ് ഭീമനും ഐ.ആർ.ഇ.ഒ ഗ്രൂപ്പ് ചെയർമാനുമായ ലളിത് ഗോയൽ അറസ്റ്റിൽ. ഡൽഹി വിമാനത്താവളത്തിൽനിന്ന് ഗോയലിനെ വിമാനത്താവള അധികൃതർ കസ്റ്റഡിയിലെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് ഇ.ഡി അറസ്റ്റ്.
ലളിത് ഗോയലിനെതിരെ നേരത്തേ ലുക്ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ഡൽഹി വിമാനത്താവളത്തിലെത്തിയ ഗോയലിനെ വിമാനത്താവള അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ചണ്ഡീഗഢിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ഗോയലിനെ ചോദ്യം ചെയ്തു. രാജ്യം വിടാൻ സാധ്യതയുള്ളതിനാലാണ് അറസ്റ്റ്.
ഫോറിൻ എക്സ്േചഞ്ച് മാനേജ്മെന്റ് നിയമം ലംഘിച്ചതിന് ലളിത് ഗോയലും കമ്പനിയും ഇ.ഡി അന്വേഷണം നേരിട്ടിരുന്നു. യു.എസ് ആസ്ഥാനമായ നിക്ഷേപകമ്പനിയിലെ സാമ്പത്തിക തട്ടിപ്പ് ആരോപണവും ഗോയലിനെതിരെയുണ്ട്.
അടുത്തിടെ വെളിപ്പെടുത്തിയ പാൻഡോറ പേപ്പറിലും ലളിത് ഗോയലിന്‍റെ പേരുണ്ടായിരുന്നു. 77 മില്ല്യൺ ഡോളർ ആസ്തി വരുന്ന ഓഹരികളും നിക്ഷേപങ്ങളും ബ്രിട്ടനിലെ വിർജിൻ ദ്വീപിൽ രജിസ്റ്റർ ചെയ്ത ട്രസ്റ്റിലേക്ക് മാറ്റിയെന്നായിരുന്നു വെളിപ്പെടുത്തൽ. പാൻഡോറ പേപ്പറിൽ പേരുണ്ടായിരുന്നവർക്കെതിരെ ഇന്ത്യൻ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗോയലിനും കമ്പനിക്കുമെതിരെ പരാതിയുമായി നിക്ഷേപകർ കോടതിയെ സമീപിച്ചിരുന്നു. കമ്പനി തങ്ങളെ വഞ്ചിച്ചുവെന്നായിരുന്നു പരാതി. കമ്പനിക്കെതിരെ നിക്ഷേപകർ കോടതിയെ സമീപിച്ചപ്പോഴേക്കും ഓഹരികളും മറ്റും ട്രസ്റ്റിന്റെ പേരിേലക്ക് മാറ്റിയെന്ന ആരോപണവും ഉയർന്നിരുന്നു. 2018-19 സാമ്പത്തിക വർഷത്തിലെ സ്റ്റേറ്റ്മെന്റിൽ 500 കോടി രൂപയുടെ നഷ്ടമാണ് കമ്പനി വകയിരുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.