₹100, ₹10, ₹5 പഴയ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുമോ..? വാസ്തവമിതാണ്
text_fieldsന്യൂഡൽഹി: രാജ്യത്ത് പഴയ നൂറിെൻറയും പത്തിെൻറയും അഞ്ചിെൻറയും നോട്ടുകൾ പിൻവലിച്ചേക്കാമെന്ന് ഒരു റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞതിന് പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി വ്യാജ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇക്കാര്യത്തിൽ റിസർവ് ബാങ്കിൽ നിന്ന് യാതൊരു ഔദ്യോഗിക വിശദീകരണവും വരാതിരുന്നിട്ടും പലരും വാർത്ത കണ്ട് പരിഭ്രാന്തരാവുകയായിരുന്നു.
ഒരു ഹിന്ദി പത്രം പുറത്തുവിട്ട റിപ്പോർട്ടിൽ 100, 10, 5 എന്നീ നോട്ടുകൾ ഇൗ വർഷം മാർച്ച് - ഏപ്രിൽ മാസങ്ങളിൽ നിരോധിക്കുമെന്നാണ് നൽകിയത്. ആ റിപ്പോർട്ടിെൻറ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ജില്ലാ തല സെക്യൂരിറ്റി കമ്മിറ്റിയെയും ജില്ലാ തലത്തിലെ കറൻസി മാനേജ്മെൻറ് കമ്മിറ്റിയെയും അഭിസംബോധന ചെയ്ത് സംസാരിച്ച റിസർവ് ബാങ്ക് അസിസ്റ്റൻറ് ജനറൽ മാനേജർ ബി മഹേഷിനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയത്.
ആളുകൾ ചോദ്യങ്ങളുയർത്താൻ തുടങ്ങിയ സാഹചര്യത്തിൽ സംഭവത്തിെൻറ വാസ്തവം പുറത്തുകൊണ്ടുവരാൻ ഫാക്ട് ചെക്ക് നടത്തിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). പത്രത്തിൽ നൽകിയ നോട്ടുകൾ ലീഗൽ ടെൻഡറായിരിക്കില്ലെന്ന അവകാശവാദം തെറ്റാണെന്ന് പി.െഎ.ബി ട്വിറ്ററിലൂടെ അറിയിച്ചു. ആർ.ബി.െഎ അങ്ങനെയൊരു അറിയിപ്പ് ഇതുവരെ നൽകിയിട്ടില്ലെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.
एक खबर में दावा किया जा रहा है कि आरबीआई द्वारा दी गई जानकारी के अनुसार मार्च 2021 के बाद 5, 10 और 100 रुपए के पुराने नोट नहीं चलेंगे।#PIBFactCheck: यह दावा #फ़र्ज़ी है। @RBI ने ऐसी कोई घोषणा नहीं की है। pic.twitter.com/WiuRd2q9V3
— PIB Fact Check (@PIBFactCheck) January 24, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.