Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവിപണിയെ അറിഞ്ഞ്...

വിപണിയെ അറിഞ്ഞ് ചെയ്യാം; ചക്ക സംസ്കരണവും മൂല്യവർധനവും

text_fields
bookmark_border
വിപണിയെ അറിഞ്ഞ് ചെയ്യാം; ചക്ക സംസ്കരണവും മൂല്യവർധനവും
cancel

ലോകത്തിലെ ഏറ്റവും വലിയ പഴം എന്ന സ്ഥാനം വഹിക്കുന്നതും, പഴങ്ങളിലെ സിൻഡ്രെല്ല എന്ന വിശേഷണം അർഹിക്കുന്നതുമായ ചക്ക ഇന്ത്യയുടെ ജന്മദേശത്തു നിന്നുള്ളതാണ് എന്നതിൽ അഭിമാനിക്കാം. ഇന്ത്യയിൽ കേരളം, തമിഴ്നാട്, അസം, ബിഹാർ എന്നിവയാണ് ചക്ക വളരുന്ന പ്രധാന സംസ്ഥാനങ്ങൾ. കേരളത്തിന്റെ സംസ്ഥാന ഫലം കൂടിയാണ്‌ ചക്ക.

പോഷകസമൃദ്ധമായ ചക്ക

കേരളത്തിൽ ചക്കയുടെ വാർഷിക ഉൽപാദനം 1.9 ലക്ഷം ടൺ ആണ്. അതേസമയം ഏകദേശം 35 കോടി ചക്ക ഓരോ വർഷവും സംസ്ഥാനത്ത് പാഴായി പോകുന്നുണ്ട്. വിളവെടുപ്പ് കാലത്ത് ചക്ക നാമമാത്രമായ വിലയിൽ ധാരാളമായി ലഭിക്കും. അനുയോജ്യമായ മൂല്യവർധനവിലൂടെ ഓഫ് സീസണിൽ ചക്ക ലഭ്യമാക്കുകയും കർഷകർക്കും സംരംഭകർക്കും അധിക വരുമാനം നേടി നൽകുകയും ചെയ്യും. അധിക പരിചരണവും കൃഷി രീതികളും ഉപയോഗിക്കാതെ സാധാരണയായി വീട്ടുവളപ്പുകളിലും തോട്ടം മേഖലകളിലും ജൈവരീതിയിൽ വളരുന്ന ചക്ക, എല്ലാ വർഷവും സമൃദ്ധമായി ഫലം നൽകുന്നു.

ചക്ക കളപൊട്ടി 150 മുതൽ 165 ദിവസം കൊണ്ടാണ്‌ പാകമാകുന്നത്. ഇടിച്ചക്ക, പൊ‍ട്ട് ചക്ക, പച്ചച്ചക്ക, പഴുത്തചക്ക എന്നീ ഏത് ഘട്ടങ്ങളിലും ഉപയോഗപ്പെടുത്തി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ തയാറാക്കാം.60 മുതൽ 90 ദിവസം വരെ പാകമായ ഇടിച്ചക്ക പോഷകസമൃദ്ധമായതും വിദേശ വിപണിയിൽ വലിയ മാർക്കറ്റുള്ളതുമാണ്‌.

ചക്കയിലെ മൂല്യവർധന സാധ്യതകൾ

അധികം ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത പഴങ്ങളിൽ ഒന്നായ ചക്കക്ക് മൂല്യവർധനക്കുള്ള അപാര സാധ്യതകളുണ്ട്. അതിന്റെ ഭാരവും വലുപ്പവും കാരണം, ഗതാഗതത്തിനും പാക്കേജിങ്ങിനുമുള്ള ബുദ്ധിമുട്ടാണ്‌ ചക്കയുടെ നേരിട്ടുള്ള വലിയ വിപണനത്തിന് തടസ്സമാകുന്നത്. അതിനാൽ ചക്കയുടെ നേരിട്ടുള്ള വിപണനത്തേക്കാൾ കൂടുതൽ പ്രസക്തിയുള്ളത് മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നതിനാണ്‌.ഉണക്കൽ, മരവിപ്പിക്കൽ, കാനിങ് തുടങ്ങിയ വിവിധ സാങ്കേതിക വിദ്യകൾ പ്രയോഗിച്ച് പോഷക സമൃദ്ധമായ നിലയിൽ തന്നെ ദീർഘകാല ഷെൽഫ് ലൈഫോടെ ചക്ക സംരക്ഷിക്കാനും വിവിധ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നതിനും കഴിയും.

സംരംഭകനെന്ന നിലയിൽ ചക്കയുടെ വിപണന സാധ്യതകൾ പരിശോധിക്കുമ്പോൾ പ്രധാനമായും അഞ്ച് തരത്തിലാണ്‌ ചക്ക ഉപയോഗിക്കപ്പെടുന്നത്. ഉയർന്ന അളവിലുള്ള കാർബോ ഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമായതു കൊണ്ട് സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് പകരമായി ചക്ക ഉപയോഗപ്പെടുത്തുന്നു. മാംസത്തിനും നോൺ വെജ് ഭക്ഷണങ്ങൾക്കും ബദലായി ചക്ക ഉപയോഗം ആരംഭിച്ചിട്ടുണ്ട്. ഫ്രൂട്ട് എന്ന നിലയിൽ ഇന്ന് ലഭ്യമായ പഴങ്ങളിൽ ഏറ്റവും സുരക്ഷിതമായ ഒന്നാണ്‌ ചക്കപ്പഴം. മികച്ച പോഷകഗുണങ്ങളാൽ സമ്പുഷട്മായ ഒരു പച്ചക്കറി ഉൽപന്നമായും ഇത് ഉപയോഗിക്കുന്നു.

പരമ്പരാഗത ഉൽപന്നമായ ചിപ്സും പുതുതലമുറക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ളതുമായ വിവിധ തരത്തിലുള്ള സ്നാക്സായിട്ടും ഡെസർട്ടായിട്ടും ചക്ക ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്ന് ലഭ്യമായ ചക്കയുടെ ഉൽപന്നങ്ങളിൽ പരമ്പരാഗത മൂല്യവർധിത ഉൽപന്നമായ ചിപ്സ് മാത്രമാണ്‌ കൂടുതൽ പ്രചാരമുള്ളത്. എന്നാൽ വാക്വം ഫ്രൈഡ് ചിപ്സ്, ചക്കക്കുരു ഉൾപ്പെടെയുള്ള മിക്സഡ് ചക്കചിപ്സും വിപണി കൈയടക്കി തുടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിൽ ശ്രദ്ധ നൽകുന്ന പുതു തലമുറ പ്രമേഹ രോഗികൾക്ക് ഇണങ്ങുന്ന ഗ്ലൂട്ടൻ ഫ്രീയായിട്ടുള്ള ചക്കമാവ് ഉപയോഗത്തിലേക്ക് കൂടുതൽ കടന്നു വരുന്നുമുണ്ട്.

ഹാഫ് കുക്ക്ട് ചപ്പാത്തിക്കും, വെർമിസിലിനും പ്രധാന കൂട്ടായി ചക്കപ്പൊടി മാറിക്കഴിഞ്ഞു. ന്യൂട്രിമിക്സിൽ ഒരു കൂട്ടായി ചക്കയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബർഗർ ഫില്ലിംഗ്സായും, ഫ്രഞ്ച് ഫ്രൈസിനും ചക്ക പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ചക്ക ഉപയോഗിച്ചുള്ള മിച്ചറിനും സ്വീകാര്യത ലഭ്യമായിട്ടുണ്ട്. ചക്കയുടെ വിത്തുകൾ ചെസ്റ്റ്നട്ട് പോലെ വറുക്കാനും കഴിയും. ഐസ്ക്രീമുകൾ, കുക്കീസ്‌, പാസ്ത, കുർകുറെ, കട് ലെറ്റ്, പപ്പാഡ്‌സ്, ഫ്രൂട്ട് ബാർ, ചേക്ലറ്റ്, പായസം, സിറപ്പ്, ജെല്ലി, നെക്ടർ, വൈൻ, സ്ക്വാഷ്, അച്ചാറുകൾ എന്നിവ മാർക്കറ്റ് പിടിച്ചടക്കാൻ പോകുന്ന ഉൽപന്നങ്ങളാണ്‌. റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് എന്നീ മാതൃകയിൽ നോൺ വെജ് മിക്സഡുൾപ്പെടെ വിവിധതരം ഉൽപന്നങ്ങൾ ഇന്നു വിപണി കൈയടക്കി തുടങ്ങിയിട്ടുണ്ട്.

കരുതൽ വേണം

ഒരു സംരംഭകനെന്ന നിലയിൽ ചക്കയിൽ വ്യവസായം ആരംഭിക്കുമ്പോൾ ചില കാര്യങ്ങളിൽ കൃത്യമായ അവഗാഹം വേണം. അതിൽ ഏറ്റവും മുഖ്യമായത് അസംസ്കൃത വസ്തുക്കളുടെ ലഭ്യതയാണ്‌. ചക്ക ഒരു സീസണൽ ഫ്രൂട്ട് ആയതിനാൽ ലഭ്യമാകുന്ന കാലയളവ് വളരെ കുറവായിരിക്കും. ഈ കാലയളവിൽ സുലഭമായി ലഭ്യമാകുന്ന ചക്ക സം‍സ്കരിച്ച് വേണം വർഷം മുഴുവൻ ഉപയോഗിക്കാൻ. വ്യത്യസ്ത ഇനങ്ങളിൽ ചക്ക ലഭ്യമായതുകൊണ്ട് തന്നെ ഓരോ ഇനത്തിന്റെയും വിളവെടുപ്പ് കാലാവധി ചുളയുടെ തൂക്കം, എണ്ണം, ഘടന, ഗുണം, നിറം, മണം മധുരത്തിന്റെ വ്യത്യാസം എന്നിവയിൽ വ്യക്തമായ അറിവുണ്ടാകണം.

ഉൽപന്നത്തിന്റെ പോഷ കഗുണത്തെപ്പറ്റിയുള്ള ഗഹനമായ പഠനവും ആവശ്യമാണ്‌. നിറവും ഗുണവും മറ്റും നഷ്ടപ്പെടാതെ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനത്തെകുറിച്ചും ദീർഘ കാലയളവിനനുയോജ്യമായ പാക്കിങ് സംവിധാനത്തെക്കുറിച്ചും വിദഗ്ദ്ധമായ പരിജ്ഞാനം നേടണം. പരമ്പരാഗത രീതിയിലുള്ള ഉൽപന്നങ്ങൾ ഉൾപ്പെടെ തന്നെ പോഷകസമൃദ്ധമായതും പുതുതലമുറക്ക് ഇഷ്ടപ്പെടുന്ന തരത്തിലും, വിദേശ വിപണി ആവശ്യപ്പെടുന്ന തരത്തിലും ഉൽപന്നങ്ങൾ നിർമിക്കാനും വലിയ വിപണി കണ്ടെത്താനും കഴിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jackfruit
News Summary - jackfruit processing and value addition
Next Story