പാൽ വിതരണവും തുടങ്ങി ജിയോ മാർട്ട്; നിലവിൽ രാജ്യത്തെ രണ്ട് നഗരങ്ങളിൽ
text_fieldsമുംബൈ: രാജ്യത്തെ രണ്ട് വമ്പൻ നഗരങ്ങളായ ചെന്നൈയിലും ബംഗളൂരുവിലും റിലയൻസിെൻറ ഒാൺലൈൻ റീെട്ടയിൽ യൂണിറ്റായ ജിയോ മാർട്ട് സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ ദിവസേന പാൽ വിതരണം തുടങ്ങി. പാലിന് പുറമേ മുട്ട, റൊട്ടി തുടങ്ങിയ അവശ്യവസ്തുക്കളും കമ്പനി ഇൗ സംരംഭത്തിലൂടെ വിതരണം ചെയ്യും. ഇരു നഗരങ്ങളിലെയും ലഭ്യമായ പിൻകോഡുകളിലാണ് നിലവിൽ വിതരണം. നവംബർ 14ന് ദീപാവലിയോടനുബന്ധിച്ച് രാജ്യമൊട്ടാകെ പാൽവിതരണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ജിയോ മാർെട്ടന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, രാജ്യത്ത് പാൽവിതരണം എന്ന ആശയവുമായി മുന്നോട്ടുവരുന്ന ആദ്യ കമ്പനിയല്ല, ജിയോമാർട്ട്. നേരത്തെ സ്വിഗ്ഗിയുടെ സൂപ്പർ ഡൈലി, ബിഗ് ബാസ്കറ്റിെൻറ ബിബി ഡൈലി, മിൽക് ബാസ്കറ്റ് എന്നിവ ഇൗ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
ജൂലൈയിൽ റിലയൻസ് എജിഎമ്മിൽ മുകേഷ് അംബാനി ജിയോ മാർട്ടിന് ദിവസം 250,000 ഒാർഡറുകൾ ലഭിക്കുന്നതായി അവകാശപ്പെട്ടിരുന്നു. പാൽ വിതരണം അടക്കമുള്ള പുതിയ ആശയങ്ങളിലൂടെ അത് ഗണ്യമായി ഉയർത്താനുള്ള ശ്രമത്തിലാണ് കമ്പനി. മാക്സിമം റീെട്ടയിൽ പ്രൈസിൽ നിന്നും അഞ്ച് ശതമാനം കുറച്ചാണ് അംബാനിയുടെ കമ്പനി നിലവിൽ ഉത്പന്നങ്ങൾ വിൽക്കുന്നത് എന്നതും അവർക്ക് വലിയ സ്വീകാര്യതയുണ്ടാക്കിയിട്ടുണ്ട്. പാൽ വിതരണത്തിലും അത്തരം ഡിസ്കൗണ്ടുകൾ ഉണ്ടാവുമോ എന്നത് അറിയാൻ ഒൗദ്യോഗിക പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.