യു.എസിൽ അഞ്ച് ഷോറൂമുകൾ പ്രഖ്യാപിച്ച് ജോയ് ആലുക്കാസ്
text_fieldsദുബൈ: ജോയ് ആലുക്കാസ് യു.എസിൽ അഞ്ച് ഔട്ട്ലെറ്റുകള്കൂടി തുറക്കുമെന്ന് പ്രഖ്യാപിച്ചു. നവീകരിച്ച് പുനരാരംഭിക്കുന്നതും, പുതുതായി പ്രവര്ത്തനമാരംഭിക്കുന്നതുമായ അഞ്ച് ഔട്ട്ലെറ്റുകളുടെ വിവരങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടത്. ഹൂസ്റ്റണ്‍, ഷിക്കാഗോ, ന്യൂജഴ്സി എന്നിവിടങ്ങളിലാണ് നവീകരിച്ച ഷോറൂമുകൾ പുനരാരംഭിക്കുന്നത്. ഡല്ലാസിലും, അറ്റ്ലാന്റയിലുമാണ് പുതിയ ഷോറൂമുകൾ. ഇവയുടെ ഉദ്ഘാടന ചടങ്ങുകള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. ഹൂസ്റ്റണിലെ നവീകരിച്ച ഷോറൂം മേയ് 18 ശനിയാഴ്ച തുറക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
തുടര്‍ന്ന് മേയ് 26ന് ഡല്ലാസിലും, ജൂണ്‍ രണ്ടിന് അറ്റ്ലാന്റയിലും ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂമുകളുടെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും. ജൂണ്‍ ഒമ്പതിന് ചിക്കാഗോയിലും, ജൂണ്‍ 15ന് ന്യൂജഴ്സിയിലും നവീകരിച്ച ഷോറൂമുകളുടെ ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കും. ഈ പ്രത്യേക അവസരങ്ങളെ ആഘോഷമാക്കാന്‍, ജോയ് ആലുക്കാസിന്റെ യു.എസിലെ എല്ലാ ഷോറൂമുകളിലും ആകര്‍ഷകമായ എക്സ്ക്ലൂസിവ് പ്രമോഷനുകള്‍ ഒരുക്കിയിട്ടുണ്ട്.
1,000 ഡോളറോ അതില്‍ കൂടുതലോ വിലയുള്ള സ്വർണാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 0.200 ഗ്രാം സ്വർണ നാണയം സമ്മാനമായി ലഭിക്കും. 2,000 ഡോളറോ അതില്‍ കൂടുതലോ മൂല്യമുള്ള ഡയമണ്ട്, പോള്‍കി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു ഗ്രാം സ്വര്‍ണ നാണയവും സൗജന്യമായി നല്‍കും. ഈ ആകര്‍ഷകമായ ഓഫറുകള്‍ ഉദ്ഘാടന കാലയളവില്‍ മാത്രമായിരിക്കും.
യു.എസില്‍ പുതിയതും നവീകരിച്ചതുമായ ഔട്ട്ലെറ്റുകളുടെ ഉദ്ഘാടനം പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. ജോയ് ആലുക്കാസ് ചെയര്‍മാനും സ്ഥാപകനുമായ ജോയ് ആലുക്കാസിനോടൊപ്പം ഉന്നതതല പ്രതിനിധികളും ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.