ജോയ് ആലുക്കാസ് ലണ്ടനില്‍ രണ്ടാമത് ഷോറൂം തുറന്നു
text_fieldsദുബൈ: ജോയ് ആലുക്കാസ് ലണ്ടനിൽ രണ്ടാമത്തെ ഷോറൂം ആരംഭിച്ചു. ഗ്രീന്‍ സ്ട്രീറ്റിലെ 1-2 കാള്‍ട്ടണ്‍ ടെറസിലാണ് പുതിയ ഷോറൂം. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ലണ്ടനിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണിത്. ഷോറൂമിന്റെ ഉദ്ഘാടനം ഈ മാസം 14ന് നിർവഹിക്കപ്പെട്ടു.
ന്യൂഹാം കൗണ്‍സില്‍ ഡെപ്യൂട്ടി മേയര്‍ ജെയിംസ് എസ്സര്‍ മുഖ്യാതിഥിയായിരുന്നു. ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ് ഡയറക്ടര്‍ സോണിയ ആലുക്കാസ്, മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കരകൗശല വൈദഗ്ധ്യത്തിന്റെ സൂക്ഷ്മതയോടെ നിർമിച്ച സ്വർണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയുടെ വിപുല ശ്രേണിയാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു.
യു.കെയിൽ രണ്ടാമത്തെ ഷോറൂം തുറക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. വിവാഹമുഹൂര്‍ത്തങ്ങള്‍ മുതല്‍ ഡെയ്ലി വെയര്‍ വരെയുള്ള വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ മനോഹരമായ ആഭരണശേഖരങ്ങളുടെ വിപുലമായ ശ്രേണി തിരഞ്ഞെടുക്കാനുള്ള അവസരം ഷോറൂമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.