സീതാകല്യാണം ബ്രൈഡൽ കലക്ഷനുമായി ജോയ് ആലുക്കാസ്
text_fieldsദുബൈ: ഏറ്റവും പുതിയ ആഭരണ ശ്രേണികളിലൊന്നായ സീതാകല്യാണം ബ്രൈഡൽ കലക്ഷൻ അവതരിപ്പിച്ച് ജോയ് ആലുക്കാസ്. കലക്ഷനിലെ അതിമനോഹരമായ ആഭരണങ്ങള്‍ പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ ഏറ്റവും മികച്ച സൂക്ഷ്മതകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ശേഖരത്തിലെ ഓരോ ഡിസൈനുകളും വധുവിന്റെ മനോഹാരിതയെ ഉള്‍ക്കൊണ്ടുകൊണ്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വിദഗ്ദ്ധരായ കരകൗശല വിദഗ്ധര്‍ നിർമിച്ച സീതാകല്യാണം ബ്രൈഡല്‍ കലക്ഷന്‍, സൂക്ഷ്മമായ കരവിരുതിന്റെയും മികച്ച ഡിസൈനിന്റെയും വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധയുടെയും പ്രതീകമാണ്.
സമ്പന്നമായ പൈതൃകം ആഘോഷിക്കുകയും ലോകത്തിലെ ഇതിഹാസമായ പ്രണയബന്ധങ്ങളിലൊന്നിനെ പ്രതീകവത്കരിക്കുകയുമാണ് സീതാകല്യാണം ബ്രൈഡല്‍ കലക്ഷനെന്ന് ലോഞ്ചിങ് ചടങ്ങില്‍ സംസാരിച്ച ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. ജോയ് ആലുക്കാസില്‍ എപ്പോഴും മനോഹരവും ഉയര്‍ന്ന മൂല്യവും ഉള്‍ക്കൊള്ളുന്ന ആഭരണങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കാറുണ്ട്.
സീതാകല്യാണം ബ്രൈഡല്‍ കലക്ഷനും ഈ ചിന്തയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണെന്നും ഇത് ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറിയാകാന് ബ്രാന്‍ഡിനെ കൂടുതല്‍ പ്രാപ്തമാക്കുന്നുവെന്നും ജോണ്‍ പോള്‍ ആലുക്കാസ് വ്യക്തമാക്കി. അക്ഷതദാനം വിധി, മംഗല്യധാരണം, അഗ്നിപൂജ വിധി, കന്യാദാനം റിച്വൽ എന്നിങ്ങനെ നാല് അതുല്യമായ ഡിസൈനുകളാണ് സീതാകല്യാണം ശേഖരത്തിലുള്ളത്. 11 രാജ്യങ്ങളിലായി ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും സീതാകല്യാണം ബ്രൈഡൽ ശേഖരം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.