Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപൊറോട്ടക്ക്​ 18...

പൊറോട്ടക്ക്​ 18 ശതമാനം ജി.എസ്​.ടിയില്ല

text_fields
bookmark_border
porotta
cancel

ന്യൂഡൽഹി: പൊറോട്ടക്ക്​ 18 ശതമാനം ജി.എസ്​.ടി ചുമത്തണമെന്ന്​ ഉത്തരവ്​ കർണാടക അപ്​ലേറ്റ്​ അതോറിറ്റി അഡ്വാൻസ്​ റൂളിങ്​ റദ്ദാക്കി. ഐ.ഡി ഫ്രഷ്​ ഫുഡ്​ ഇന്ത്യ എന്ന സ്ഥാപനമാണ്​ ഇതുമായി ബന്ധപ്പെട്ട്​ അതോറിറ്റിയെ സമീപിച്ചത്​. ജുഡീഷ്യൽ മെമ്പർ ഡി.പി നാഗേന്ദ്ര കുമാർ, അക്കൗണ്ട്​ മെമ്പർ എം.എസ്​ ശ്രീകർ എന്നിവരടങ്ങ​ുന്ന ബെഞ്ചി​േൻറതാണ്​ ഉത്തരവ്​.

വസ്​തുതകളെ മറച്ചുവെച്ചാണ്​ മുൻ ഉത്തരവുണ്ടായതെന്ന്​ അതോറിറ്റി വ്യക്​തമാക്കി. റെഡി ടു കുക്ക്​ പൊറോട്ടക്ക്​ ഏഴ്​ ദിവസം വരെ ആയുസുണ്ട്​. അതി​െൻറ ഫ്രെഷനസ്​ നില നിർത്താൻ മാത്രമാണ്​ റഫ്രിജറേറ്റർ ചെയ്യുന്നത്​. അതിനാൽ 18 ശതമാനം ജി.എസ്​.ടി ചുമത്താനാവില്ലെന്നാണ്​ അതോറിറ്റിയുടെ വിശദീകരണം.

സാധാരണ റൊട്ടിയിൽ നിന്നും വ്യത്യസ്​തമാണ്​ പൊറോട്ടയെന്നും അതിനാൽ 18 ശതമാനം ജി.എസ്​.ടി ചുമത്താമെന്നുമായിരുന്നു കർണാടക അതോറിറ്റി ഓഫ്​ അഡ്വാൻസ്​ റൂളിങ്ങി​െൻറ ഉത്തരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTPOROTA
News Summary - Karnataka appellate authority rules 18% GST on whole wheat '
Next Story