വീരേന്ദ്രകുമാറിന് 5 കോടിയുടെ സ്മാരകം; സുഗതകുമാരിയുടെ തറവാട് സംരക്ഷിക്കും
text_fieldsതിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. വീടിനെ മ്യൂസിയമാക്കി മാറ്റാനാണ് തീരുമാനം.
മുൻ എം.പി എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കാൻ അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തി.
രാജാരവിവർമ്മയുടെ സ്മരണയ്ക്ക് കിളിമാനൂരിൽ ആർട്ട് ഗാലറി സ്ഥാപിക്കും. കൂനൻമാവിലെ ചവറ കുരിയാക്കോസ് അച്ഛന്‍റെ 175 വർഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും. ഇതിന് 50 ലക്ഷം നൽകും.
തൃശൂരിൽ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാൻ ശ്രീരാമകൃഷ്ണമഠത്തിന് 25 ലക്ഷം രൂപയും അനുവദിക്കും. സൂര്യ ഫെസ്റ്റിവലിനും ഉമ്പായി മ്യൂസിക്ക് അക്കാദമിക്കും സാമ്പത്തിക സഹായം.
മലയാളം മിഷന് നാല് കോടി ബജറ്റിൽ അനുവദിച്ച സർക്കാർ നൂറ് ആർട്ട് ഹബ്ബുകൾ സ്ഥാപിക്കുമെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.