Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണം: വിലയിടിവും...

സ്വർണം: വിലയിടിവും ചാഞ്ചാട്ടവും തുടരുന്നു

text_fields
bookmark_border
gold
cancel

കൊ​ച്ചി: സ്വ​ർ​ണ​വി​ല​യി​ലെ ഇ​ടി​വും ചാ​ഞ്ചാ​ട്ട​വും തു​ട​രു​ന്നു. ശ​നി​യാ​ഴ്ച പ​വ​ന് 440 രൂ​പ​യും ഗ്രാ​മി​ന് 55 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4270 രൂ​പ​യും പ​വ​ന് 34,160 രൂ​പ​യു​മാ​യി ഒ​മ്പ​തു​മാ​സ​ത്തെ താ​ഴ്ന്ന വി​ല​യി​ലെ​ത്തി. അ​ന്താ​രാ​ഷ്​​ട്ര വി​ല 1720 ഡോ​ള​ർ​വ​രെ താ​ഴ്ന്ന​ശേ​ഷം 1932 ഡോ​ള​റി​ലാ​ണി​പ്പോ​ൾ.

രൂ​പ​യു​ടെ മൂ​ല്യം കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​യി 73.90ലേ​ക്കെ​ത്തി​യ​ത് സ്വ​ർ​ണ​വി​ല കൂ​ടു​ത​ൽ കു​റ​യാ​തി​രി​ക്കാ​നു​ള്ള കാ​ര​ണ​മാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഒ​രു​കി​ലോ​ഗ്രാം ത​ങ്ക​ക്ക​ട്ടി​ക്ക് 47 ല​ക്ഷം രൂ​പ​യാ​ണ് ബാ​ങ്ക് നി​ര​ക്ക്.

2020 ജ​നു​വ​രി ഒ​ന്നി​ന് അ​ന്താ​രാ​ഷ്​​ട്ര സ്വ​ർ​ണ​വി​ല 1519 ഡോ​ള​റും കേ​ര​ള​ത്തി​ലെ സ്വ​ർ​ണ​വി​ല പ​വ​ന് 29,000 രൂ​പ​യു​മാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നാ​യ​തോ​ടെ അ​ന്താ​രാ​ഷ്​​ട്ര വി​ല 1582, കേ​ര​ള​ത്തി​ലെ സ്വ​ർ​ണ വി​ല പ​വ​ന് 30,400 രൂ​പ എ​ന്നി​ങ്ങ​നെ​യാ​യി. മാ​ർ​ച്ച് ഒ​ന്ന്- 1564, 31120, ഏ​പ്രി​ൽ ഒ​ന്ന്- 1583, 31360, മേ​യ് ഒ​ന്ന്- 1700, 34080, ജൂ​ൺ ഒ​ന്ന്- 1740, 34880, ജൂ​ലൈ ഒ​ന്ന്- 1770, 35840, ആ​ഗ​സ്​​റ്റ്​ ഒ​ന്ന്- 1974, 40160, സെ​പ്റ്റം​ബ​ർ ഒ​ന്ന്- 1971,37800, ഒ​ക്ടോ​ബ​ർ ഒ​ന്ന്- 1906, 37280, ന​വം​ബ​ർ ഒ​ന്ന്- 1878, 37680, ഡി​സം​ബ​ർ ഒ​ന്ന്- 1784, 35920 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അ​ന്താ​രാ​ഷ്​​ട്ര സ്വ​ർ​ണ​വി​ല​യും (ഡോ​ള​ർ), കേ​ര​ള​ത്തി​ലെ സ്വ​ർ​ണ​വി​ല​യും(​പ​വ​ൻ).

മാ​ർ​ച്ച് അ​വ​സാ​നം തു​ട​ങ്ങി​യ ലോ​ക്ഡൗ​ൺ ജൂ​ലൈ​യി​ൽ അ​വ​സാ​നി​ക്കു​മ്പോ​ൾ വി​ല വ​ൻ​തോ​തി​ൽ ഉ‍യ​ർ​ന്നു. വ​ൻ​കി​ട കോ​ർ​പ​റേ​റ്റു​ക​ള​ട​ക്കം സ്വ​ർ​ണ​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തി​യ​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ആ​ഗ​സ്​​റ്റ്​ ഏ​ഴി​നു​ശേ​ഷമാണ്​ വി​ല ഇ​ടി​ഞ്ഞു​തു​ട​ങ്ങിയത്​. ചാ​ഞ്ചാ​ട്ട​ത്തി​നു​ശേ​ഷം വി​ല​വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ അ​ഡ്വ. എ​സ്. അ​ബ്​​ദു​ൽ​നാ​സ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldGold Rate
News Summary - kerala gold price
Next Story