കേരള സ്റ്റാർട്ടപ്പ് നമ്പർ വൺ
text_fieldsതൊഴിൽ തേടി അലയുന്ന അഭ്യസ്തവിദ്യരായ യുവതയെ സ്വയം പര്യാപ്തരാക്കാൻ പതിറ്റാണ്ട് മുമ്പ് കേരളം ഒരു സ്വപ്നം കണ്ടു. അവരുടെ നൂതന ആശയങ്ങളെ സാക്ഷാത്കരിക്കാൻ, സ്വപ്നത്തിന് അധികൃതർ നിറംപകർന്നു. പൊരുതാൻ മനസ്സുള്ള യുവമനസ്സുകൾ സ്റ്റാർട്ടപ്പുകൾ രംഗത്തെത്തിച്ച് വിസ്മയിപ്പിച്ചപ്പോൾ കേരള സ്റ്റാർട്ടപ് മിഷനടക്കമുള്ള അനുകൂല സാഹചര്യങ്ങൾ കുതിപ്പിന് വേഗം നൽകി. ഇന്ന് ചിറക് വിടർത്തി രാജ്യത്തിന്‍റെ വിഹായസ്സിൽ ഉയർന്നുപറക്കുന്ന സംസ്ഥാനത്തിന്‍റെ സ്റ്റാർട്ടപ് രംഗം ഒരുപറ്റം യുവജനങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ആകെത്തുകയാണ്.
കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ് റാങ്കിങ്ങില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരം നേടി അഭിമാനകരമായ വളർച്ചയാണ് കേരളം കൈവരിച്ചത്.
കഴിഞ്ഞ മൂന്ന് തവണയായി ടോപ് പെര്‍ഫോമര്‍ എന്ന രണ്ടാം നിരയിലായിരുന്നു കേരളം. ചടുലമായ സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് സ്വീകരിച്ച നടപടികളും നൂതന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഇന്‍കുബേഷന്‍ സംവിധാനങ്ങളും മികച്ച സ്റ്റാര്‍ട്ടപ് നിക്ഷേപങ്ങളും അംഗീകാരത്തിലേക്ക് കേരളത്തെ നയിച്ചുവെന്ന് കേരള സ്റ്റാർട്ടപ് മിഷൻ അധികൃതർ വ്യക്തമാക്കുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാർഥികള്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് നല്‍കിവരുന്ന പിന്തുണ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാൻ അവസരമൊരുക്കുന്ന പരിപാടികള്‍, ഗ്രാമീണ മേഖലകളുടെ ഉന്നമനത്തിനായി ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനം എന്നിവ സംസ്ഥാനത്തിന് ഗുണകരമായി. 2022 ല്‍ കേന്ദ്രം നിർദേശിച്ച ഏഴ് പരിഷ്കരണ മേഖലകളിലും കേരളം ഒന്നാമതെത്തിയിരുന്നു. വിഭവശേഷി വികസനം, നിക്ഷേപ നേതൃത്വം, സംഭരണ നേതൃത്വം, സുസ്ഥിര വികസനം, ഇന്‍കുബേഷന്‍, മെന്‍റര്‍ഷിപ് സേവനങ്ങള്‍, നൂതനത്വം, മികച്ച സ്ഥാപനം എന്നീ മേഖലകളിലാണ് കേരളത്തിന്‍റെ മികവ് അംഗീകരിക്കപ്പെട്ടത്.
കേരളത്തിന്‍റെ പ്രകടനം
കേരള സ്റ്റാർട്ടപ്പ്ഉപയോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തി കേരളം സമഗ്രമായ സ്റ്റാർട്ടപ് പോർട്ടൽ സൃഷ്ടിച്ചു. സംസ്ഥാനത്തിന്‍റെ സ്റ്റാർട്ടപ് നയം, രജിസ്റ്റർ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും അംഗീകാരത്തിനുമുള്ള വിശദാംശങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെട്ടു. അഞ്ചിലധികം വകുപ്പുകൾ സ്റ്റാർട്ടപ്പുകളുടെ മികവിന് പിന്തുണ നൽകി.
വിദ്യാർഥികൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ളവർ, വനിതകൾ എന്നിവരിലെ സംരംഭകരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും പദ്ധതികൾ. 100ലധികം വനിത സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഇൻസൻറീവുകൾ.
30ലധികം സ്റ്റാർട്ടപ്പുകൾക്ക് പൊതു സംഭരണത്തിനുള്ള വർക്ക് ഓർഡറുകൾ. മൂന്ന് കോടിയുടെ മൂല്യമുള്ള വർക്ക് ഓർഡറുകൾ സ്റ്റാർട്ടപ്പുകൾക്ക് ലഭിച്ചു.
50ലധികം പുതിയ ഇൻകുബേറ്ററുകളൊരുക്കി. സ്റ്റാർട്ടപ് റാങ്കിങ് ഫ്രെയിം വർക്ക് (എസ്.ആർ.എഫ്) 2022 വഴി 350ലധികം സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ. നൂറിലധികം സ്റ്റാർട്ടപ്പുകൾ 270ലധികം രജിസ്റ്റേഡ് മെൻറർമാരുമായി ബന്ധിപ്പിക്കപ്പെട്ടു.
സ്റ്റാർട്ടപ്പുകൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന വ്യത്യസ്ത ഫണ്ടിങ് വഴികൾ സ്ഥാപിക്കപ്പെട്ടു. 700 സ്റ്റാർട്ടപ്പുകൾക്ക് 30 കോടിയോളം തുക വിതരണം ചെയ്തു.
സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രത്യേക ശിൽപശാലകൾ.
ഗ്രാമീണ മേഖലകളുടെ ഉന്നമനത്തിനായി 40ലധികം സ്റ്റാർട്ടപ്പുകൾ. പുനരുപയോഗ ഊർജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവക്ക് ഊന്നൽ നൽകുന്ന 50ലധികം സ്റ്റാർട്ടപ്പുകളും സംവിധാനിക്കപ്പെട്ടു.
കേരള സ്റ്റാർട്ടപ് മിഷൻ
രജിസ്റ്റർ ചെയ്തിരിക്കുന്നത് 5000ത്തിലധികം സ്റ്റാർട്ടപ്പുകൾ
നൂറിലധികം സ്റ്റാർട്ടപ്പുകൾ വനിത
സംരംഭകരുടേത്
14 ജില്ലകളിലുമായി 50ലധികം ഇൻകുബേറ്ററുകൾ
സംസ്ഥാന സർക്കാർ ജീവനക്കാർക്കായി അവബോധന പരിപാടികൾ
നിക്ഷേപ സമാഹരണത്തിന് 15ലേറെ പദ്ധതികൾ
പുനരുപയോഗ ഊര്‍ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നിയ 40 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍
ഗ്രാമീണ വികസനത്തിലൂന്നിയ
40 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.