സ്റ്റാർട്ടപ്പുകൾക്ക് കെ.എഫ്.സി: 10 കോടി വരെ വായ്പ നൽകും
text_fieldsതിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് 10 കോടി രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി കേരള ഫിനാൻഷ്യൽ കോർപറേഷൻ പ്രഖ്യാപിച്ചു.
കേരള സ്റ്റാർട്ടപ് മിഷൻ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രമോഷൻ ഡിപ്പാർട്ട്‌മെൻറിൽ (ഡി.ഐ.പി.പി) രജിസ്റ്റർ ചെയ്ത, കേരളത്തിൽ രജിസ്റ്റേഡ് ഓഫിസുള്ളതുമായ സ്റ്റാർട്ടപ്പുകൾക്കാണ് വായ്പ.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ സമ്പത്ത് സൃഷ്ടിക്കുന്നതിനോ ഉള്ള സാധ്യതയുള്ള പ്രായോഗിക പദ്ധതികൾ മാത്രമേ പരിഗണിക്കൂ.ഉൽപാദനത്തിന് 25 ലക്ഷം രൂപയും വാണിജ്യവത്കരണത്തിന് 50 ലക്ഷം രൂപയും സ്കെയിൽ അപ്പ് ചെയ്യുന്നതിന് 100 ലക്ഷം രൂപയുമാണ് സഹായം.
അഞ്ച് ശതമാനം പലിശ നിരക്കിൽ പരമാവധി 12 മാസത്തെ മൊറട്ടോറിയം കാലയളവ് ഉൾപ്പെടെ 60 മാസമാണ് തിരിച്ചടവ് കാലാവധി. www.kfc.org ൽ ഓൺലൈനായി അപേക്ഷിക്കണം. വിദഗ്ധ സമിതിയായിരിക്കും വായ്പാ അനുമതി നൽകുകയെന്ന് കെ.എഫ്.സി സി.എം.ഡി സഞ്ജയ് കൗൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.