ജോലി സമയം 12 മണിക്കൂറാക്കാൻ കേന്ദ്ര സർക്കാർ; പൊതുജനത്തിന് അഭിപ്രായം അറിയിക്കാന്‍ 45 ദിവസങ്ങൾ
text_fieldsന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ വലിയ നയമാറ്റത്തിന് പിന്നാലെ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ദിവസം 12 മണിക്കൂര്‍ ജോലി എന്ന പുതിയ നിയമം കേന്ദ്രം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന ഒമ്പത് മണിക്കൂര്‍ ജോലിയില്‍ നിന്ന് 12 മണിക്കൂര്‍ ജോലി എന്നാണ് പുതിയ നിബന്ധന. അതേസമയം, ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ഒരു തൊഴിലാളിയെയും ജോലി ചെയ്യിപ്പിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. പൊതുജനത്തിന് അഭിപ്രായം അറിയിക്കാന്‍ 45 ദിവസത്തെ സമയം കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
ഒരു മണിക്കൂര്‍ വിശ്രമം അടക്കമാണ് 12 മണിക്കൂർ ജോലിയെന്നാണ് പുതിയ നിര്‍ദ്ദേശം. നിലവിലുള്ള 13 നിയമങ്ങളെ കൂട്ടിയോജിപ്പിച്ചാണ് കേന്ദ്രം നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്. ഒരു ദിവസത്തെ പ്രവര്‍ത്തി സമയം 12 മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാമെന്നാണ് നിബന്ധന. ആഴ്ചയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വേതനത്തിെൻറ ഇരട്ടി തുക പ്രതിഫലമായി നല്‍കണമെന്നും നിയമത്തിലുണ്ട്. ജനുവരിയില്‍ പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.