മാസ്ക് അല്ലേ ലിപ്സ്റ്റിക് വേണ്ട, ഐലൈനർ മതി -കോസ്മെറ്റിക്സ് വിപണിയിലും കോവിഡിെൻറ സ്വാധീനം
text_fieldsന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് മാസ്ക് ദൈനംദിന ജീവിതത്തിെൻറ ഭാഗമായതോടെ മാറിമറിഞ്ഞത് സൗദ്ധര്യവർധക വസ്തുക്കളുടെ വിപണിയും. ഒരു വർഷത്തിനിടെ ലിപ്സ്റ്റിക്കിെൻറ വിൽപ്പനയിൽ വൻ ഇടിവാണ് സംഭവിച്ചതെങ്കിൽ ഐ ലൈനറിെൻറ വിൽപ്പനയിൽ വൻ ഉയർച്ചയായിരുന്നു.
മാസ്ക് ധരിക്കുന്നതോടെ ചുണ്ടുകൾ മറയ്ക്കുന്നതാണ് പ്രധാന കാരണം. ലിപ്സ്റ്റിക് തെരഞ്ഞെടുക്കുന്ന രീതിയും മാറി. സാധാരണ നിറത്തിന് പ്രധാനം നൽകി തിളങ്ങുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇപ്പോൾ നേർത്ത നിറത്തിലുള്ള ലിപ്സ്റ്റിക്കുകളിേലക്ക് ഉപഭോക്താക്കൾ മാറിയതായും സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണ കമ്പനികൾ പറയുന്നു.
'മേക്ക് അപ്പ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന ലിപ്സ്റ്റിക്കിനായിരുന്നു. കോവിഡ് വന്നതോടെ വിൽപ്പന കുത്തനെ ഇടിഞ്ഞു. എന്നാൽ കാജൽ, ഐ ലൈനർ, മസ്കാര തുടങ്ങിയവ കുതിച്ചുകയറി' -ഇകൊമേഴ്സ് ഭീമൻമാരായ ആമസോണിെൻറ ബ്യൂട്ടി വിഭാഗം തലവൻ മൃൺമയ് മെഹ്ത പറയുന്നു.
'മേക്ക് അപ്പ് വിഭാഗത്തിൽ കുറെയധികം ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും കോവിഡ് വന്നതോടെ ചുണ്ടുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ വിൽപ്പന ഇടിയുകയും കണ്ണ്, നഖം തുടങ്ങിയവക്കാവശ്യമായ ഉൽപ്പന്നങ്ങളുടെ വിൽപ്പന ഉയരുകയും ചെയ്തു' -നൈക്ക കോസ്മെറ്റിക്സ് വക്താവ് പറഞ്ഞു.
ലോക്ഡൗൺ കാലത്ത് സൗന്ദര്യ വർധക വസ്തുക്കളുടെ വിപണി കുത്തനെ ഇടിഞ്ഞിരുന്നു. ആളുകൾ പുറത്തിറങ്ങാതായതോടെ മേക്ക്അപ്പ് ഉൽപ്പന്നങ്ങൾ ഉപേയാഗിക്കാതെ വരികയായിരുന്നു. എന്നാൽ ലോക്ഡൗണിന് ശേഷം ഈ വിപണി അതിവേഗം തിരിച്ചുവന്നു. കോവിഡ് കാലത്ത് കണ്ണ്, നഖം തുടങ്ങിയവക്കാവശ്യമായ ഉൽപ്പന്നങ്ങളുടെ വിപണി ലിപ്സ്റ്റിക് വിപണിയേക്കാൾ വേഗത്തിൽ തിരിച്ചുവന്നതായി ഹിന്ദുസ്ഥാൻ യുനിലിവറും പറയുന്നു.
സൗന്ദര്യ വർധക വസ്തു വിൽപ്പനയിൽ ഇന്ത്യ ഒരു പ്രധാന വിപണിയാണ്. പരസ്യവിപണിയും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.