എൽ.ഐ.സിയിൽ അവകാശികളില്ലാത 21,539 കോടി; നിങ്ങളുടെ പണവും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാം
text_fieldsന്യൂഡൽഹി: എൽ.ഐ.സിയിൽ അവകാശികളില്ലാതെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് വൻ തുകയെന്ന് റിപ്പോർട്ട് . 21,539 കോടി രൂപയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിൽ അവകാശികളില്ലാത്തത്. ഐ.പി.ഒക്ക് മുന്നോടിയായി എൽ.ഐ.സി സെബിക്ക് മുമ്പാകെ സമർപ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. ഇതുമായി ബന്ധപ്പെട്ട് 2021 സെപ്തംബർ വരെയുള്ള കണക്കുകളാണ് എൽ.ഐ.സി സമർപ്പിച്ചിരിക്കുന്നത്. അവകാശികളില്ലാത്ത പണത്തിന് എൽ.ഐ.സി നൽകിയ പലിശയും ഇതിലുൾപ്പെടും.
2020 മാർച്ചിൽ 16,052.65 കോടിയാണ് എൽ.ഐ.സിയിലെ അവകാശികളില്ലാത്ത നിക്ഷേപം. 2021 മാർച്ചിൽ ഇത് 18,495 കോടിയായി ഉയർന്നു. സെബിയുടെ നിയമമനുസരിച്ച് ഇൻഷൂറൻസ് കമ്പനികളിലെ ആയിരം രൂപയിൽ കൂടുതലുള്ള അവകാശികളില്ലാത്ത നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇതിന്റെ ഭാഗമായാണ് എൽ.ഐ.സിയും ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത് .
നിങ്ങളുടെ ക്ലെയിം ചെയ്യാത്ത എൽ.ഐ.സി തുക എങ്ങനെ പരിശോധിക്കാം
- എൽ.ഐ.സി വെബ്സൈറ്റായ licindia.inലേക്ക് ലോഗ് ഇൻ ചെയ്യുക
- വെബ്സൈറ്റിന്റെ ഏറ്റവും അടിയിലുള്ള അൺക്ലെയിമിഡ് പോളിസി ഡ്യൂസ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
- പിന്നീട് എൽ.ഐ.സി പോളിസി നമ്പർ, പോളിസിയുടെ ഉടമയുടെ പേര്, ജനനതീയതി, പാൻകാർഡ് നമ്പർ എന്നിവ നൽകി ക്ലെയിം ചെയ്യാത്ത തുക പരിശോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.