വായ്പമേളകൾ വീണ്ടുമെത്തുന്നു; പ്രതിസന്ധി മറികടക്കാൻ തന്ത്രവുമായി നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി തുടരവെ വായ്പമേളകൾ വീണ്ടുമെത്തുന്നു. സാധാരണ ജനങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും വായ്പകൾ നൽകുന്നതിനാണ് പുതിയ വായ്പമേള സംഘടിപ്പിക്കുന്നത്. ഇതിലൂടെ സ്വകാര്യ ഉപഭോഗം ഉയർത്താമെന്നും സാമ്പത്തിക വളർച്ചയുണ്ടാക്കാമെന്നുമാണ് കേന്ദ്രസർക്കാറിന്‍റെ കണക്കുകൂട്ടൽ.
2019ലാണ് ഇതിന് മുമ്പ് കേന്ദ്രസർക്കാറിന്‍റെ നിർദേശപ്രകാരം ബാങ്കുകൾ വായ്പമേള നടത്തിയത്. 250 ജില്ലകളിലായിരുന്നു അന്ന് മേള. ഉത്സവകാലത്തിന് മുന്നോടിയായിട്ടായിരുന്നു അന്ന് വായ്പമേള നടത്തിയത്. സമാനമായിരിക്കും ഇക്കുറിയും നടത്തുന്ന മേള.
കോവിഡിന്‍റെ രണ്ട് തരംഗങ്ങൾ വലിയ പ്രതിസന്ധി സമ്പദ്വ്യവസ്ഥയിൽ സൃഷ്ടിച്ചിരുന്നു. ഇത് സാധാരണനിലയിലാക്കണമെങ്കിൽ വൻ തോതിൽ പണം വിപണിയിലെത്തണം. ഇതിന് വായ്പമേളയിലൂടെ കഴിയുമെനാണ് കേന്ദ്രസർക്കാറിന്‍റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.