Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആഘോഷരാവ് സമ്മാനിച്ച്...

ആഘോഷരാവ് സമ്മാനിച്ച് ലുലു അൽഖോബാർ

text_fields
bookmark_border
ആഘോഷരാവ് സമ്മാനിച്ച് ലുലു അൽഖോബാർ
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ അ​ൽ​ഖോ​ബാ​ർ ശാ​ഖ​യി​ലെ ബി.​ബി.​ക്യു ഇ​വ​ൻ​റും ഇ​യ​ർ എ​ൻ​ഡ്​

സെ​ലി​ബ്രേ​ഷ​നും ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു


ദ​മ്മാം: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ അ​ൽ​ഖോ​ബാ​ർ ശാ​ഖ​യി​ൽ ബി.​ബി.​ക്യു ഇ​വ​ൻ​റും ഇ​യ​ർ എ​ൻ​ഡ്​ സെ​ലി​ബ്രേ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. ക​ല​യും വി​നോ​ദ​വും സ​മ​ന്വ​യി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​യി​ര​ങ്ങ​ൾ എ​ത്തി​ച്ചേ​ർ​ന്നു. ര​ണ്ടു​ദി​നം നീ​ണ്ട ആ​ഘോ​ഷ​ങ്ങ​ൾ സ്വ​ദേ​ശി​ക​ളെ​യും വി​ദേ​ശി​ക​ളെ​യും ആ​ക​ർ​ഷി​ച്ചു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ മോ​യി​സ് നൂ​റു​ദ്ദീ​ൻ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ​ന​ൽ മാ​നേ​ജ​ർ സ​ലാം സു​ലൈ​മാ​ൻ, അ​ൽ​അ​ലാ​ലി ഗ്രൂ​പ് സെ​യി​ൽ​സ് മാ​നേ​ജ​ർ അ​ലാ റാ​ദി, ലു​ലു അ​ഡ്മി​നി​സ്ട്രേ​റ്റി​വ് മാ​നേ​ജ​ർ സൈ​ദ് അ​ൽ സു​ബൈ​ഹി, ഷെ​ഫ് ഉ​സാ​മ, ലു​ലു അ​രാം​കോ ക​മീ​ഷ​ന​റി മാ​നേ​ജ​ർ ഹു​സൈ​ൻ യൂ​സ​ഫ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

ബാ​ർ​ബി​ക്യു പാ​ച​ക മ​ത്സ​ര​ത്തി​ൽ അ​മ​ൽ അ​ൽ ബു​ഷാ​രി, ലൈ​ല, റൂ​ഹ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 160ൽ ​പ​രം അ​പേ​ക്ഷ​ക​രി​ൽ​നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 40 പേ​രാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. ഹ​ഫ​ർ അ​ൽ​ബാ​ത്വ​നി​ൽ നി​ന്നു​ള്ള മ​ദ​ല്ല നേ​തൃ​ത്വം ന​ൽ​കി​യ ക​വാ​കി​ബ് അ​ൽ​മ​റ ഗ്രൂ​പ്പി​​ന്റെ കി​ഡ്സ് ആ​ക്ടി​വി​റ്റി​യും കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കാ​ണി​ക​ൾ​ക്ക് ക​ളി​ചി​രി​യു​ടെ ലോ​കം സ​മ്മാ​നി​ച്ചു.

പ്ര​മു​ഖ പി​യാ​നോ ആ​ർ​ട്ടി​സ്​​റ്റ്​ അ​ലി സ​മീ​റി​​ന്റെ​യും ഊ​ദ് -ഡ്രം ​ക​ലാ​കാ​ര​ൻ മു​ൻ​ദ​റി​​ന്റെ​യും സം​ഗീ​ത​ത്തി​ൽ ല​യി​ച്ച് ചേ​ർ​ന്ന സ​ദ​സ്സി​നെ സൗ​ദി​യു​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യ ‘അ​ർ​ദ’​യി​ൽ താ​ള​മേ​ള​ങ്ങ​ൾ ഒ​രു​ക്കി ഖോ​ബാ​ർ ഷെ​മ​ലി​യ ട്രൂ​പ്പ് ആ​ദ്യ ദി​ന​ത്തെ സ​മ്പ​ന്ന​മാ​ക്കി. ഫി​ലി​പ്പി​നോ ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സാ​ക്ടോ ബാ​ൻ​ഡും പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യി​ക സു​മി അ​ര​വി​ന്ദ് ഒ​രു​ക്കി​യ ‘ലൈ​വ് സ്​​റ്റാ​ർ നൈ​റ്റും’ ആ​ഘോ​ഷ രാ​വി​ന് പൊ​ലി​മ പ​ക​ർ​ന്നു. ര​ണ്ടാം ദി​ന​ത്തെ കൂ​ടു​ത​ൽ മി​ഴി​വു​റ്റ​താ​ക്കി. പ്ര​ശ​സ്ത ഇ​ന്ത്യ​ൻ നൃ​ത്ത ക​ലാ​കാ​രി​യും കോ​റി​യോ​ഗ്രാ​ഫ​റു​മാ​യ ഗാ​യ​ത്രി ഹ​രീ​ഷി​​​ന്റെ ‘രു​ദ്ര നാ​ട്യാ​ല​യ’ അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഡാ​ൻ​സും കാ​ണി​ക​ളു​ടെ ക​ണ്ണും മ​ന​സ്സും നി​റ​ച്ചു.

കു​ട്ടി​ക​ൾ​ക്കാ​യി ഫേ​സ് പെ​യി​ൻ​റി​ങ്, ഒ​ട്ട​ക-​കു​തി​ര സ​വാ​രി​യും വി​വി​ധ വി​നോ​ദ വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു. ടോ​ക്ക​ൺ ഓ​ഫ് അ​പ്രി​സി​യേ​ഷ​ൻ ല​ഭി​ച്ച ലു​ലു അ​ൽ​ഖോ​ബാ​ർ ഫ്ലോ​ർ മാ​നേ​ജ​ർ അ​മീ​ൻ അ​ൽ​ഹം​ദി, ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് മാ​നേ​ജ​ർ ഹൈ​ഫ അ​ൽ​ഹ​മ​ദ്, മെൻറ​ന​ൻ​സ് ഇ​ൻ ചാ​ർ​ജ്​ ദി​ല്ലി റാം ​എ​ന്നി​വ​രെ ലു​ലു അ​ൽ​ഖോ​ബാ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ ശ്യാം ​ഗോ​പാ​ൽ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ മ​നോ​ജ് ച​ന്ദ​ന​പ്പ​ള്ളി എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​ശം​

സാ​ഫ​ല​ക​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് വി​വി​ധ ഡി​പ്പാ​ർ​ട്മെൻറ് മാ​നേ​ജ​ർ​മാ​രാ​യ പി. ​റി​നീ​സ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ അ​ൽ​ഷ​ഗി​രി, ആ​ബി​ദ്, അ​നൂ​പ്, ഷി​ജാ​സ്, ഷി​ഹാ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ക്രം അ​ദ​റ​ബി, ശ്രേ​യ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammamlulubuisness news
News Summary - Lulu Alkhobar presents the celebration
Next Story