'അഹ് ലൻ റമദാൻ' ഷോപ്പിങ് ഫെസ്റ്റുമായി ലുലു ഹൈപ്പർ മാർക്കറ്റ്
text_fields'അഹ് ലൻ റമദാൻ' ഷോപ്പിങ് ഫെസ്റ്റ് ഉദ്ഘാടന വേളയിൽ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവും വിശിഷ്ട വ്യക്തികളും. ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപാവാല സമീപം
മനാമ: പുണ്യമാസത്തെ വരവേൽക്കാൻ 'അഹ് ലൻ റമദാൻ' ഷോപ്പിങ് ഫെസ്റ്റുമായി ലുലു ഹൈപ്പർമാർക്കറ്റ്. മികച്ച ഓഫറുകളാലും വ്യത്യസ്തത നിറഞ്ഞ ഷോപ്പിങ് അനുഭവങ്ങൾക്കും തുടക്കം കുറിച്ച് ബഹ്റൈൻ ദാന മാളിൽ ഫെസ്റ്റിന്‍റെ ഉദ്ഘാടനം വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടത്തി.
റമദാനുമായി ബന്ധപ്പെട്ട നിരവധി വസ്തുക്കളുടെ കലക്ഷൻ, മികച്ച ഓഫറോടു കൂടിയ റീട്ടെയ്‍ൽ വില, ഒരു മാസത്തോളം വിലകൾ മാറാതെ നീണ്ടു നിൽക്കുന്ന പ്രൈസ് ലോക്ക് കൂടാതെ സി.എസ്.ആർ ചാരിറ്റി പദ്ധതിയും 'അഹ് ലൻ റമദാൻ' ന്‍റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. പ്രൈസ് ലോക്ക് പദ്ധതിയിലൂടെ അരി, പഞ്ചസാര, പൊടികൾ, തേയില, എണ്ണ തുടങ്ങി നിരവധി അവശ്യ സാധനങ്ങൾ മാറാത്ത വിലയുമായി ഒരു മാസം രാജ്യത്തെ 11 ലുലു ഹൈപ്പർമാർക്കറ്റുകളിൽ ലഭിക്കും.
പ്രാദേശികമായി വിളയിച്ചെടുത്ത പച്ചക്കറികൾ ഉൾപ്പെട്ട കൗണ്ടറുകൾ നോക്കിക്കാണുന്ന മന്ത്രി
ബഹ്റൈൻ, ജി.സി.സി രാജ്യങ്ങൾ, ചെറുതും വലുതുമായ മറ്റ് വ്യക്തിഗത സംരഭകർ എന്നിവരുടെ പ്രൊഡക്ടുകൾ ഉൾപ്പെടുത്തി റമദാൻ സൂക്ക് എന്ന പേരിൽ കൗണ്ടർ ഒരുക്കിയിട്ടുണ്ട്. റമദാൻ സൂക്കിൽ ഇത്തരം ചെറുകിട ബിസിനസുകാർക്ക് അവരുടെ പ്രൊഡക്ടുകൾ പ്രദർശിപ്പിക്കാനും പുതിയ ഉഭപോക്താക്കളെ കണ്ടെത്താനും വിൽപ്പനക്കും ലുലുവിന്‍റെ റമാദാൻ ഷോപ്പിങ് ഫെസ്റ്റിനോടൊപ്പം സാധ്യമാകും. കൂടാതെ പ്രാദേശികമായി ഉൽപ്പാദിപ്പിച്ച പച്ചക്കറികൾ, പഴങ്ങൾ, കോഴി ഉൽപ്പന്നങ്ങൾ, പാൽ എന്നിവ വാങ്ങാനും കർഷകരുമായി സംബന്ധിക്കാനും ഉപഭോക്താക്കൾക്ക് 'ഫാർമേഴ്സ് മാർക്കറ്റും' ഒരുക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത വ്യത്യസ്ത പഴങ്ങൾ, ഈത്തപ്പഴം, നട്സുകൾ തുടങ്ങി മികച്ച അനേകം സ്വീറ്റ്സ് പ്രൊഡക്ടുകളും മേളയിൽ സജ്ജമാണ്. ജനപ്രിയമാവാൻ സാധ്യതയുള്ള 'ബോക്സ് ഓഫ് ഹാപ്പിനസ്' പദ്ധതിയും ഫെസ്റ്റിലുണ്ട്. എല്ലാ അവശ്യ സാധനങ്ങളും ഒരു ബോക്സിൽ സ്ഥിര വിലയിൽ ലഭിക്കുന്നതാണ് 'ബോക്സ് ഓഫ് ഹാപ്പിനസ്'. 5, 10, 20 ദീനാറുകളുടെ സാധനങ്ങൾ നിറച്ചു വെച്ച ബോക്സുകൾ ഉപഭോക്തക്കൾക്ക് ആവശ്യാനുസരണം വാങ്ങാം.
ദാനധർമത്തിന് കൂടുതൽ മൂല്യമുള്ള പുണ്യമാസത്തിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ പരിചരണത്തിലുള്ള വിധവകളെയും അനാഥരായ കുട്ടികളെയും സഹായിക്കാൻ ഗ്രൂപ്പിന്‍റെ സി.എസ്.ആർ പദ്ധതിയായ ലുലു കെയേഴ്സ് ഉപഭോക്താക്കൾക്ക് 'ഓരോ 100 ഫിൽസും എണ്ണപ്പെടും' എന്ന പേരിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ, ക്യാൻസർ ബാധിച്ച കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സഹായിക്കുന്ന സ്മൈൽ ഇനിഷ്യേറ്റീവിനെയും ലുലു പിന്തുണക്കും.
ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും റമദാൻ ആശംസകൾ നേരുന്നതായും താങ്ങാവുന്ന വിലയിൽ മികച്ച സാധനങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതായും ലുലു ഗ്രൂപ് ഡയറക്ടർ ജൂസർ രൂപാവാല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.