ലുലു ‘ഇന്ത്യ ഉത്സവ്’ മൂന്നുദിവസം കൂടി
text_fieldsഅബൂദബി: ഇന്ത്യയുടെ വൈവിധ്യ സംസ്കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്താനായി ലുലുവില്‍ ആരംഭിച്ച ‘ഇന്ത്യ ഉത്സവ്’ മൂന്നുദിവസം കൂടി. ജനുവരി 31വരെ യു.എ.ഇയിലെ ലുലു ഔട്ട്ലെറ്റുകളിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ഇന്ത്യയുടെ സംസ്കാരം, പാചകരീതികള്‍, ജീവിതശൈലി, ഫാഷന്‍, ഭക്ഷണപാനീയങ്ങള്‍ തുടങ്ങിയവ അടുത്തറിയാനുള്ള അവസരമാണ് ‘ഇന്ത്യ ഉത്സവ്’. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവവും ആനന്ദവും പകരുന്നതായിരിക്കും ഫെസ്റ്റിവല്‍. ഇന്ത്യയിലെ ഉൽപന്നങ്ങളെല്ലാം ആകര്‍ഷക ഓഫറുകളിലാണ് ലുലു ലഭ്യമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ തുണിത്തരങ്ങളുടെ വൈവിധ്യമാർന്ന ആകര്‍ഷക കലക്ഷനാണ് ഫാഷന്‍ സ്റ്റോറിലുള്ളത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് മികച്ച ഓഫറുകളുമുണ്ട്. ലുലു കണക്ടില്‍ സ്പെഷല്‍ ഡിസ്കൗണ്ടുകളുമുണ്ട്. ടി.വി, ലാപ്ടോപ്, സ്മാര്‍ട്ട്ഫോണ്‍, വീട്ടുപകരണങ്ങള്‍ എന്നിവക്ക് മികച്ച ഓഫറുണ്ട്. ഫുഡ് കൗണ്ടറിലും ആകര്‍ഷക വിരുന്നാണ് സജ്ജമാക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങളും വ്യത്യസ്ത രുചിക്കൂട്ടുകളും പരിചയപ്പെടുത്തി സ്പെഷല്‍ ഫുഡ് കൗണ്ടറുമുണ്ട്. രാജ്യത്തെ വിവിധ ഭക്ഷണരുചികള്‍ സ്പെഷല്‍ കൗണ്ടറിൽ ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.