Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലഖ്നോ ലുലുമാളിൽ...

ലഖ്നോ ലുലുമാളിൽ ഒരാഴ്ചയ്ക്കുള്ളിൽ സന്ദർശകരുടെ എണ്ണം 7ലക്ഷം കവിഞ്ഞു

text_fields
bookmark_border
ലഖ്നോ ലുലുമാളിൽ ഒരാഴ്ചയ്ക്കുള്ളിൽ സന്ദർശകരുടെ എണ്ണം 7ലക്ഷം കവിഞ്ഞു
cancel
Listen to this Article

ലഖ്നോ: ഒരാഴ്ചയ്ക്കുള്ളിൽ ലഖ്‌നൗക്കാരുടെ ഏറ്റവും ജനപ്രിയമായ ഷോപ്പിങ് വിനോദ കേന്ദ്രമായി മാറി ലുലു മാൾ. മാൾ തുറന്ന് ആദ്യ ആഴ്ചയിൽ 7 ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്. വാരാന്ത്യത്തിൽ 3 ലക്ഷത്തിലധികം പേർ മാൾ സന്ദർശിച്ചു. ലുലു ഹൈപ്പർമാർക്കറ്റിലും ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഫൺടൂറയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ എന്നിവ നിരവധി ഓഫറുകളും കിഴിവുകളും ഒരുക്കിയിരുന്നു.


കറൗസൽ, മിനി കോസ്റ്ററുകൾ, ഡ്രോപ്പ് ടവറുകൾ, പുതുമയുള്ള ഗെയിമുകൾ, വിആർ സാഹസിക അരീന ഗെയിമുകൾ, ആർക്കേഡ് വീഡിയോ ഗെയിമുകൾ, എക്‌സ്‌ഡി തിയേറ്റർ തുടങ്ങിയവ ഒരുക്കി ഫൺട്ടുറ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ആകർഷകമായി.



മാളിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ലഖ്‌നൗ നിവാസികൾക്ക് നന്ദി. ലുലു മാൾ നൽകുന്ന സമാനതകളില്ലാത്ത ആഗോള അനുഭവത്തിന്റെ സാക്ഷ്യമാണ് ഞങ്ങൾക്ക് ലഭിച്ച സന്ദർശകരുടെ ഒഴുക്ക്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഷോപ്പിംഗിനും വിനോദത്തിനും നഗരവാസികളുടെ പ്രിയപ്പെട്ട ഇടമായി ലുലു മാൾ മാറിയെന്ന് മാൾ ജനറൽ മാനേജർ സമീർ വർമ പറഞ്ഞു.



ഗ്ലോബൽ ജാപ്പനീസ് ലൈഫ് വെയർ ബ്രാൻഡായ UNIQLO, അടുത്തിടെ ലഖ്‌നൗ ലുലു മാളിൽ സ്റ്റോർ തുറന്നിരുന്നു. പ്രമുഖ ബോളിവുഡ് നടി കൃതി ഖർബന്ദയാണ് UNIQLO സ്റ്റോർ ഉദ്ഘാടനം ചെയ്തത്. 14,687 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റോർ ഉപഭോക്താക്കൾക്ക് ഒരു പുതിയ ഷോപ്പിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. സ്‌പോർട്‌സ് സാധനങ്ങൾ, ഫിറ്റ്‌നസ് ഉപകരണങ്ങൾ, സ്‌പോർട്‌സ് ആക്‌സസറികൾ എന്നിവയുടെ സിംഗിൾ സ്റ്റോപ്പ് ഷോപ്പായ ഡെക്കാത്‌ലോണും ഫിറ്റ്‌നസ് പ്രേമികൾക്കായി ലുലു മാളിൽ പ്രവർത്തനം തുടങ്ങി. 20,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സ്റ്റോറിൽ സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ, യുവാക്കൾ എന്നീ എല്ലാ വിഭാഗങ്ങൾക്കായി പ്രത്യേക സെലക്ഷനുകളുണ്ട്.

ലഖ്നൗ അമർ ഷഹീദ് പാത്, ഗോൾഫ് സിറ്റിയിൽ 22 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ലുലു മാളിൽ ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട്, യൂണിക്ലോ, ഡെക്കാത്‌ലോൺ, സ്റ്റാർബക്സ്, നൈക്ക ലക്സ് , കല്യാൺ ജ്വല്ലേഴ്സ്, കോസ്റ്റ കോഫി, ചില്ലീസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ നിരവധി ബ്രാൻഡുകളുണ്ട്.

ഓരോ സന്ദർശകന്റെയും വൈവിധ്യമാർന്ന അഭിരുചികൾക്കായി മാളിൽ 15 ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകളും കഫേകളും തയ്യാറാണ്. കൂടാതെ 1600 പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള 25 ബ്രാൻഡ് ഔട്ട്‌ലെറ്റുകളുള്ള ഒരു വലിയ ഫുഡ് കോർട്ടും മാളിനെ കൂടുതൽ ജനപ്രിയമാക്കുന്നു. ആഭരണങ്ങൾ, ഫാഷൻ, പ്രീമിയം വാച്ച് ബ്രാൻഡുകൾ എന്നിവയുടെ വിപുലമായ സെലക്ഷനുകളുള്ള ഒരു പ്രത്യേക വിവാഹ ഷോപ്പിംഗ് ഏരിയയും ലഖ്‌നൗ ലുലു മാളിനെ വേറിട്ടതാക്കുന്നു. 3,000-ലധികം വാഹനങ്ങൾക്കായി പ്രത്യേക മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യവും മാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lucknowlulu mall
News Summary - Lulu Mall Lucknow
Next Story