ലുലു ഓൺലൈൻ ഡെലിവറി ഇനി ‘ഹംഗർ സ്റ്റേഷൻ’ വഴിയും
text_fieldsറിയാദ്: പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ ഹംഗർ സ്റ്റേഷൻ വഴി ഇനി മുതൽ ലുലു ഹൈപർമാർക്കറ്റിെൻറ സൗദിയിലെ 32 ശാഖകളിൽ നിന്നും സാധനങ്ങൾ വാങ്ങാൻ സൗകര്യം. ഹംഗർ സ്റ്റേഷെൻറ ഹോം ഡെലിവറി മുഖേന എല്ലാ ലുലു ഗ്രോസറി ഉൽപന്നങ്ങളും നേരിട്ട് വീടുകളിൽ എത്തിക്കും. പർച്ചേസിങ് സൗകര്യം കൂടുതൽ സുഗമമാക്കുന്നതിെൻറ ഭാഗമായാണ് ഇരുകൂട്ടരും കരാറിൽ ഒപ്പുവെച്ചത്. ലുലുവിനെ പ്രതിനിധീകരിച്ച് സൗദി ഡയറക്ടർ ഷഹീം മുഹമ്മദും ഹംഗർ സ്റ്റേഷനെ പ്രതിനിധീകരിച്ച് ക്വിക്ക് കൊമേഴ്സ് സീനിയർ ഡയറക്ടർ ഗൊഫ്റാൻ ദൈനിയുമാണ് ഒപ്പുവെച്ചത്.
റീട്ടെയിൽ ബിസിനസ് രംഗത്തെ ലുലുവിെൻറ യശസ്സുയർത്താനും ഇ-കൊമേഴ്സ് മേഖലയിലെ പുതിയ പ്രവണതക്കൊപ്പം ബഹുദൂരം മുന്നോട്ടു നീങ്ങാനുമുള്ള പാതയാണ് തുറന്നിടുന്നതെന്ന് ലുലു ഡയറക്ടർ ഷഹീം മുഹമ്മദ് പ്രസ്താവിച്ചു. ഹംഗർ സ്റ്റേഷനെപ്പോലെ ഖ്യാതി നേടിയ ഫുഡ് ബ്രാൻഡിെൻറ വിതരണ സേവനം കൂടി ലഭ്യമാകുന്നതോടെ ഓൺലൈൻ എക്സ്പ്രസ് വാട്സ് ആപ് ഡെലിവറി സംവിധാനങ്ങളിലൂടെ രാജ്യത്തെ ലുലു ഉപഭോക്താക്കളെ സംതൃപ്തരാക്കുന്നതിെൻറ പുതിയൊരു മേഖലയിലേക്ക് ലുലു പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.