‘നുവ’ വജ്രാഭരണശേഖരം പുറത്തിറക്കി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
text_fieldsമനാമ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘നുവ’ എന്നപേരിലുള്ള ഏറ്റവും പുതിയ വജ്രാഭരണശേഖരം പുറത്തിറക്കി. യു.എ.ഇയിൽ നടന്ന ചടങ്ങിൽ കരീന കപൂർ ഖാൻ പുതിയ ശേഖരം അനാച്ഛാദനം ചെയ്തു. അംഗീകൃത സ്രോതസ്സുകളിൽനിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്തെടുത്ത പ്രകൃതിദത്ത വജ്രം, ടെസ്റ്റഡ് ആൻഡ് സെർട്ടിഫൈഡ് വജ്രം, നൂറുശതമാനം എക്സ്ചേഞ്ച് മൂല്യം, നൂറുശതമാനം സുതാര്യത, ബൈബാക് ഗാരന്റി തുടങ്ങിയവ മലബാർ വാഗ്ദാനംചെയ്യുന്നു.
പ്രകൃതിയിലെ സങ്കീർണമായ രൂപകൽപനകൾ, തരംഗങ്ങൾ, രൂപങ്ങൾ, മടക്കുകൾ, ടെക്സ്ചറുകൾ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വിദഗ്ധ കലാകാരൻമാർ തയാറാക്കിയതാണ് നുവ ആഡംബര വജ്രശേഖരം. നുവ ആഭരണശേഖരം അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
പ്രകൃതിയുടെ സങ്കീർണമായ സൗന്ദര്യവും മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള സ്ത്രീകളുടെ കഴിവിനെയും പ്രതിഫലിപ്പിക്കുന്ന ഈ ശേഖരത്തിലെ ഓരോ ആഭരണവും അതി ശ്രദ്ധയോടെയും കൃത്യതയോടെയുമാണ് നിർമിച്ചിരിക്കുന്നത്. ആകർഷണീയതയും വിസ്മയവും പൂർണമായും പ്രതിനിധീകരിക്കുന്ന ഈ ആഭരണ ശേഖരം പുറത്തിറക്കിയതിൽ തനിക്ക് അഭിമാനമുണ്ടെന്നും കരീന കപൂർ ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.