പുതിയ വജ്രാഭരണ ശേഖരവുമായി മലബാർ ഗോൾഡ്
text_fieldsദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘നുവ’ എന്ന പേരിൽ പുതിയ വജ്രാഭരണ ശേഖരം പുറത്തിറക്കി.
യു.എ.ഇയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരം കരീന കപൂറാണ് പുതിയ ശേഖരം പുറത്തിറക്കിയത്. പ്രകൃതിസൗന്ദര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് വിദഗ്ധ കലാകാരന്മാർ രൂപകൽപന ചെയ്തതാണ് ‘നുവ’ ആഡംബര വജ്രശേഖരം. ഇതിന്റെ ഭാഗവും അതിസൂക്ഷ്മമായാണ് രൂപപ്പെടുത്തിയിട്ടുള്ളത്.
തലമുറകളുടെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
പ്രകൃതിയെയും സ്ത്രീകളുടെ ചൈതന്യത്തെയും ആഘോഷിക്കുന്ന ‘നുവ’ ആഭരണശേഖരം അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. അംഗീകൃത സ്രോതസ്സുകളിൽനിന്ന് ഉത്തരവാദിത്തത്തോടെ ഖനനം ചെയ്തെടുത്ത നാച്ചുറൽ ഡയമണ്ടുകൾ, ടെസ്റ്റഡ് ആൻഡ് സർട്ടിഫൈഡ് ഡയമണ്ടുകൾ, 100 ശതമാനം എക്സ്ചേഞ്ച് മൂല്യം, 100 ശതമാനം സുതാര്യത, ബൈബാക് ഗാരന്റി തുടങ്ങിയ വാഗ്ദാനങ്ങൾ മലബാർ ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.