മുകേഷ് അംബാനിയെ കബളിപ്പിച്ച് കടന്നയാൾക്കെതിരെ ഇ.ഡി; സ്വത്തുക്കൾ കണ്ടുകെട്ടി
text_fieldsമുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ കബളിപ്പിച്ച് കടന്നയാൾക്കെതിരെ ഇ.ഡി അന്വേഷണം. കൽപേഷ് ദാഫ്ത്രി എന്നയാൾക്കെതിരെയാണ് ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത്. ദാഫ്ത്രിയുടെ ഉടമസ്ഥതയിലുള്ള സങ്കൽപ് ക്രിയേഷൻസ് എന്ന കമ്പനിയുടെ 4.87 കോടി രൂപ വരുന്ന സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
മുംബൈയിലെ വാണിജ്യ കെട്ടിടവും രാജ്കോട്ടിലെ നാല് കെട്ടിടങ്ങളുമാണ് ഇ.ഡി കണ്ടുകെട്ടിയത്. പി.എം.എൽ.എ നിയമപ്രകാരം സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ഇ.ഡിയും അന്വേഷണം നടത്തുന്നത്. വിശേഷ് കൃഷി ആൻഡ് ഗ്രാം ഉദ്യോഗ് യോജന പ്രകാരം അനുവദിച്ച 13 ലൈസൻസുകളുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. ഈ 13 ലൈസൻസുകൾ ഹിന്ദുസ്ഥാൻ കോണ്ടിനന്‍റൽ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരുന്നു.
6.8 കോടി രൂപക്ക് ലൈസൻസുകൾ അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് നൽകാമെന്ന് ദാഫ്ത്രി അറിയിച്ചു. എന്നാൽ, ഇതേ ലൈസൻസുകൾ മറ്റ് നിരവധി പേർക്ക് ഇതിന് മുമ്പ് തന്നെ വിറ്റതായി പിന്നീട് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അഹമ്മദ്, പിയുഷ്,വിജയ് ഗാദിയ എന്നിവരും കേസിൽ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.