രാജ്യത്ത് തൊഴിലില്ലായ്മ കുതിക്കുന്നു; വൈറ്റ് കോളർ ജോലിക്കാർക്ക് ദുരിതം
text_fieldsന്യൂഡൽഹി: രാജ്യത്ത് വൈറ്റ് കോളർ ജോലിക്കാർക്ക് ദുരിതകാലം. കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ നിരവധി വൈറ്റ് കോളർ ജോലിക്കാർക്ക് തൊഴിൽ നഷ്ടം സംഭവിച്ചതായി സി.എം.ഐ.ഇയുടെ റിപ്പോർട്ട്. ആഗസ്റ്റ് -മേയ് മാസങ്ങളിൽ 66 ലക്ഷം വൈറ്റ് കോളർ ജോലി നഷ്ടപ്പെട്ടതായാണ് കണക്കുകൾ.
സോഫ്റ്റ്വെയർ എൻജിനീയർ, ഫിസീഷ്യൻസ്, അധ്യാപകർ, അക്കൗണ്ടൻറുമാർ, അനലിസ്റ്റുമാർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും. സ്ഥിര വരുമാനക്കാരാണ് ഇതിൽ അധികവും. കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചതും ഇവരെതന്നെയാണെന്ന് സി.എം.ഐ.ഇയുടെ കൺസ്യൂമർ പിരമിഡ്സ് ഹൗസ്ഹോൾഡ് സർവേയിൽ പറയുന്നു. നൂതന സംരംഭകരെ സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല.
2019ൽ മേയ് -ആഗസ്റ്റ് മാസങ്ങളിൽ പ്രഫഷനലുകൾക്കിടയിൽ 1.88കോടി തൊഴിൽ ഉണ്ടായിരുന്നു. എന്നാൽ 2020 ജനുവരി- ഏപ്രിലിൽ ഇവ 1.81 കോടിയായി കുറഞ്ഞു. ഏറ്റവും പുതിയ കണക്കുപ്രകാരം മേയ് -ആഗസ്റ്റിൽ ഇവ 1.22 കോടിയായി കുറയുകയും ചെയ്തു. 2016ന് ശേഷമുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്.
മുൻവർഷത്തെ അപേക്ഷിച്ച് വൈറ്റ് കോളർ ജോലികളിൽ 66ലക്ഷം കുറവുവന്നു. ശമ്പളക്കാരിൽ ഇയർ ഓൺ ഇയർ അടിസ്ഥാനത്തിലെ ഏറ്റവും വലിയ താഴ്ചയായിരിക്കും ഇത്.
ലോക്ഡൗണിൽ വ്യാവസായിക മേഖലയിലും തൊഴിൽ നഷ്ടം നേരിട്ടതായി പറയുന്നു. വ്യാവസായിക മേഖലയിലെ 50 ലക്ഷം തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഈ മേഖലയിലെ തൊഴിൽ നഷ്ടം 26 ശതമാനമാണെന്നും സി.എം.ഐ.ഇ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.