എം.ബി.ബി.എസ് പഠനം വിദേശത്ത്: സെമിനാർ ആറിന്
text_fieldsകോഴിക്കോട്: വിദേശ സർവകലാശാലകളിൽ എം.ബി.ബി.എസ് പഠനം ആഗ്രഹിക്കുന്നവർക്ക് മാധ്യമവും വിദേശ സർവകലാശാലകളുടെ ഔദ്യോഗിക പ്രതിനിധികളായ ഇനീഷ്യേറ്റിവ് ലേണിങ് മെഡിസിനുമായി (ഇൽമ്) ചേർന്ന് സെമിനാർ നവംബർ ആറിന് കോഴിക്കോട് കാലിക്കറ്റ് ടവർ ഹോട്ടലിൽ നടക്കും.
വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇബ്നുസീനയുടെ നാമധേയത്തിലുള്ള ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് മെഡിക്കൽ പഠനം നടത്തുന്നത്.
മികച്ച റാങ്കിങ്ങുള്ള സർവകലാശാലകൾ, ഇംഗ്ലീഷ് ഭാഷയിൽ പഠനം, അഞ്ചു വർഷത്തെ കോഴ്സ്, മതനിഷ്ഠ പുലർത്താനുള്ള സൗകര്യം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ, സ്ത്രീ സൗഹൃദവും സുരക്ഷിതവുമായ രാജ്യം തുടങ്ങിയവ ഉസ്ബകിസ്താനിലെ മെഡിക്കൽ പഠനത്തിന്‍റെ സവിശേഷതകളാണ്.
മറ്റു പല രാജ്യങ്ങളിലും മെഡിക്കൽ പഠനം പൂർത്തിയാക്കാൻ ആറു വർഷം വേണ്ടിവരുേമ്പാൾ ഇന്ത്യയിലെപോലെ അഞ്ചുവർഷംകൊണ്ട് കോഴ്സ് പൂർത്തിയാക്കാൻ കഴിയുന്ന രാജ്യമാണ്. ഈ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ലോകനിലവാരം പുലർത്തുന്നവയാണ്.
സെമിനാറിലെ മുഖ്യാതിഥി ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചാൻസലർ ഷുക്ക്റത്ത് സുമാവിച്ചാണ്. ഇൻസ്റ്റിറ്റ്യൂട്ടിലെ വൈസ് ചാൻസലർ നുസുള്ളേവ് അക്കത്ജൻ അസ്കറോവിച്, ഇൻറർനാഷനൽ മെഡിസിൻ സീനിയർ ഫാക്കൽറ്റി ഡോ. നിഖോറതരിബേവ്നം, ഇൻറർനാഷനൽ ട്രെയിനർ സുലൈമാൻ മേൽപത്തൂർ എന്നിവർ സെമിനാറിൽ പങ്കെടുക്കും.
ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻസലർ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്. കുട്ടികൾക്ക് നേരിട്ട് സംവാദം നടത്താനുള്ള സുവർണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. സൗജന്യ രജിസ്ട്രേഷന് 9645 005 115 എന്ന നമ്പറിൽ വിളിക്കുക.https://wa.me/0919645005115
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.