Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വർക്​ഫ്രം ഹോംസ്​​ഥിരപ്പെടുത്താനൊരുങ്ങി മൈക്രോസോഫ്​റ്റ്​
cancel
Homechevron_rightBusinesschevron_rightBiz Newschevron_right'വർക്​ഫ്രം...

'വർക്​ഫ്രം ഹോം'സ്​​ഥിരപ്പെടുത്താനൊരുങ്ങി മൈക്രോസോഫ്​റ്റ്​

text_fields
bookmark_border

വാഷിങ്​ടൺ: കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ ലോകത്തെ മിക്ക കമ്പനികളും 'വർക്​ ഫ്രം ഹോം' സ​മ്പ്രദായം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്​. സോഫ്​റ്റ്​വെയർ ഭീമൻമാരായ മൈക്രോസോഫ്​റ്റ്​ തങ്ങളുടെ ​ജീവനക്കാർ ആവശ്യപ്പെടുകയാണെങ്കിൽ സ്​ഥിരമായി വർക്​ ഫ്രം ഹോം സംവിധാനം പ്രയോജനപ്പെടുത്താൻ അനുവദിച്ചതായാണ്​ റിപോർട്ടുകൾ പുറത്തുവരുന്നത്​.

കോവിഡ്​ മഹാമാരി പൂർണമായും വിട്ടുമാറാത്ത സാഹചര്യത്തിൽ മൈക്രോസോഫ്​റ്റി​െൻറ ഭൂരിഭാഗം ജീവനക്കാരും നിലവിൽ വീട്ടിൽ ഇരുന്നാണ്​ ജോലി ചെയ്യുന്നത്​. അടുത്ത വർഷം ജനുവരിയെങ്കിലും ആകാതെ അമേരിക്കയിലെ ഓഫിസുകൾ തുറക്കാൻ സാധിക്കാത്ത സാഹചര്യമാണ്​.

'പുതിയ രീതികളിൽ ചിന്തിക്കാനും ജീവിക്കാനും പ്രവർത്തിക്കാനും കോവിഡ് നമ്മളെല്ലാവരെയും വെല്ലുവിളിച്ചിരിക്കുകയാണ്' -മൈക്രോസോഫ്​റ്റ്​ ചീഫ്​ പീപ്പിൾ ഓഫിസർ കാത്​ലീൻ ഹോഗൻ ജീവനക്കാർക്കയച്ച കത്തിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപോർട്ട്​ ചെയ്​തു.

'വ്യവസായിക ആവശ്യങ്ങൾ സന്തുലിതമാക്കുകയും നമ്മുടെ സംസ്കാരം ഉറപ്പാക്കുകയും ചെയ്യുന്ന സമയത്ത് വ്യക്തിഗതമായ ജോലിരീതികളെ പിന്തുണയ്ക്കുന്നതിന് ഞങ്ങൾ കഴിയുന്നത്ര പിന്തുണ നൽകും'- വാർത്ത ഏജൻസിക്കയച്ച പ്രസ്​താവനയിൽ മൈക്രോസോഫ്​റ്റ്​ വക്താവ്​ പറഞ്ഞു. എന്നാൽ ഇത്​ വർക്​ഫ്രം ഹോം ഉദ്ദേശിച്ചാണോ എന്ന്​ വ്യക്തമല്ല.

ജീവനക്കാർക്ക്​ തങ്ങളുടെ മാനേജർമാരുടെ അംഗീകാര പ്രകാരം പുറത്ത്​ സ്​ഥിരമായി ജോലിയെടുക്കാൻ സാധിക്കും. ആഴ്ചയുടെ 50 ശതമാനത്തിൽ താഴെ അംഗീകാരമില്ലാതെ ഓഫീസിന് പുറത്ത് ചെലവഴിക്കാനും കഴിയും. മൈക്രോസോഫ്​റ്റി​െൻറ ലാബിൽ പ്രവർത്തിക്കുകയും മറ്റ്​ ജീവനക്കാർക്ക്​ പരിശീലനം​ നൽകുകയും ചെയ്യുന്നവർക്ക്​ ഈ പദ്ധതി പ്രകാരം സ്​ഥിരം വർക്​ഫ്രം ഹോമിലേക്ക്​ മാറാൻ സാധിക്കില്ല. ജീവനക്കാർക്ക്​ യു.എസി​െൻറ വിവിധ ഭാഗങ്ങളിലേക്കോ വേണ്ടിവന്നാൽ വിദേശത്തേക്കോ മാറാൻ സാധിക്കും.

എന്നാൽ അവരുടെ മാറ്റമനുസരിച്ച്​ വേതനത്തിൽ മാറ്റമുണ്ടാകും. ജീവനക്കാരുടെ ഹോം ഓഫിസി​െൻറ ചെലവുകൾ കമ്പനി വഹിക്കുമെങ്കിലും സ്​ഥലം മാറിപ്പോകുന്നതിനുള്ള ചെലവുകൾ ജീവനക്കാരൻ നോക്കണം. ജൂൺ അവസാനം വരെയുള്ള കണക്ക​ുകൾ പ്രകാരം മൈക്രോസോഫ്​റ്റിന്​ മൊത്തത്തിൽ 1,63,000 ജീവനക്കാരുണ്ട്​. അവരിൽ 96000 പേരും യു.എസിലാണ്​.

സാമൂഹിക മാധ്യമ ഭീമൻമാരായ ഫേസ്​ബുക്കും സ്​ഥിരം വർക്​ഫ്രം ഹോം പരിപാടി ആരംഭിച്ചുകഴിഞ്ഞു. അടുത്ത അഞ്ച്​ മുതൽ 10 വർഷം ​കൊണ്ട്​ ഫേസ്​ബുക്കിലെ പകുതി തൊഴിലാളികൾ വർക്​ഫ്രം ഹോമിലേക്ക്​ മാറുമെന്ന്​ സ്​ഥാപകൻ മാർക്ക്​ സുക്കർബർഗ്​ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microsoftWork From Home
News Summary - Microsoft To Let Employees Work From Home Permanently Report
Next Story