അംഗീകൃത സ്വർണമാണ് വാങ്ങുന്നതെന്ന് ഉറപ്പാക്കണം -എം.പി. അഹമ്മദ്
text_fieldsകോഴിക്കോട് : സ്വർണം വാങ്ങുമ്പോൾ വിൽപനക്കാർ അത് അംഗീകൃത േസ്രാതസ്സുകളിൽ നിന്ന് ഉത്തരവാദിത്തത്തോടെ ശേഖരിച്ചതാണെന്ന് ഉപഭോക്താക്കൾ ഉറപ്പു വരുത്തണമെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്. കള്ളക്കടത്തു വഴിയും മറ്റും വൻതോതിൽ അനധികൃത സ്വർണം രാജ്യത്ത് എത്തുകയും വ്യാപകമായി വിറ്റഴിക്കുന്നുമുണ്ട്. ഉപഭോക്താക്കൾ വഞ്ചിതരാകുന്നത് തടയാൻ ഉപഭോക്താക്കളുടെയും വിൽപനക്കാരുടെയും ഭാഗത്തുനിന്ന് ഒരുപോലെ ജാഗ്രത ആവശ്യമാണ്.
അംഗീകൃത േസ്രാതസ്സുകളിൽനിന്ന് വിൽപനക്കാർ ശേഖരിച്ച സ്വർണമാണ് ഉപഭോകതാക്കൾ വാങ്ങുന്നതെങ്കിൽ അതു നിയമവിധേയമായി എക്കാലവും സുക്ഷിച്ചുവെക്കാനും എവിടേക്കും കൊണ്ടുപോകുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ആവശ്യം വരുമ്പോൾ വിൽപനക്കും കഴിയുന്നു. ഇത്തരം സ്വർണമാണ് വിൽക്കുന്നതെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ജ്വല്ലറി ഉടമകൾക്കുമുണ്ട്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അംഗീകൃത േസ്രാതസ്സുകളിൽനിന്ന് തികച്ചും ഉത്തരവാദിത്തത്തോടെയാണ് സ്വർണം ശേഖരിക്കുന്നതെന്നും ഇക്കാര്യം ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്ന പ്രധാനപ്പെട്ട 10 വാഗ്ദാനങ്ങളിൽ ഉൾപ്പെടുത്തിയതായും എം.പി. അഹമ്മദ് പറഞ്ഞു. മലബാർ ഗോൾഡ് രാജ്യത്തെമ്പാടുമുള്ള ജ്വല്ലറി േപ്രമികളുടെ പ്രിയങ്കര ബ്രാൻഡായി മാറിയതിനു പിന്നിൽ ഇത്തരം ഉറപ്പുകൾ പ്രധാന പങ്കുവഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.