ലോക കോടീശ്വരന്മാരുടെ പട്ടിക; ആദ്യ പത്തിൽ നിന്ന് അംബാനി ഔട്ട്
text_fieldsകോവിഡ് ലോക്ഡൗണൊന്നും ഒരു തരത്തിലും ബാധിക്കാതെ ഇൗ വർഷം വെച്ചടി വെച്ചടി കയറ്റം മാത്രം കയറിയ വ്യവസായിയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസിെൻറ മുകേഷ് അംബാനി. ബ്ലൂംബർഗ് മുമ്പ് പുറത്തുവിട്ട ലോകത്തിലെ അതിസമ്പന്നരുടെ പട്ടകയിൽ നാലാം സ്ഥാനം വരെ കൈയ്യടിക്കിയിരുന്നു അദ്ദേഹം. എന്നാൽ വർഷാവസാനം കാര്യങ്ങളെല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലാണ്. പുതുവർഷം വരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബ്ലൂംബര്‍ഗ് പുറത്തുവിട്ട പുതിയ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് ആദ്യ പത്തിൽ പോലും ഇടമില്ല.
ബ്ലൂംബർഗിെൻറ സൂചിക പ്രകാരം 76.5 ബില്യണ്‍ ഡോളറാണ് (5.63 ലക്ഷം കോടി രൂപ) അംബാനിയുടെ നിലവിലെ ആസ്തി. മാസങ്ങൾക്ക് മുമ്പ് വരെ അത് 90 ബില്യണ്‍ ഡോളറായിരുന്നു (6.62 ലക്ഷം കോടി രൂപ). ഇതോടെ പട്ടികയില്‍ 11 - ആം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ് അംബാനി. ഒറാക്കിള്‍ കോര്പ്പറേഷെൻറ സഹ-സ്ഥാപകന്‍ ലാറി എലിസണ്‍, ഗൂഗിളിെൻറ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ എന്നിവര്‍ക്ക് പിന്നിലായാണ് മുകേഷ് അബാനിയുടെ സ്ഥാനം.
അടുത്തകാലത്ത് റിലയന്‍സ് ഓഹരികളില്‍ സംഭവിച്ച വീഴ്ച്ചയാണ് ഇന്ത്യൻ വ്യവസായിക്ക് തിരിച്ചടിയായത്. ഓഹരിയൊന്നിന് 2369.35 രൂപ എന്ന എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ നിന്നും 16 ശതമാനം നഷ്ടത്തിലേക്കാണ് റിലയന്‍സിെൻറ ഓഹരികള്‍ കൂപ്പുകുത്തിയത്. വ്യാഴാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ 1992.95 രൂപയാണ് റിലയന്‍സിെൻറ ഓഹരിയുടെ വില.
മൊത്തം 186 ബില്യൺ ഡോളർ ആസ്തിയുള്ള ജെഫ് ബെസോസാണ് ലിസ്റ്റിൽ ഒന്നാമത്. 160 ബില്യൺ ഡോളറുമായി ഇലോൺ മസ്‌ക്, 131 ബില്യൺ ഡോളറുള്ള ബിൽ ഗേറ്റ്സ്, 110 ബില്യൺ ഡോളറുള്ള ബെർണാഡ് അർനോൾട്ട്, 101 ബില്യൺ ഡോളർ ആസ്തിയുള്ള മാർക്ക് സുകർബർഗുമാണ് പട്ടികയിൽ രണ്ട് മുതൽ അഞ്ചാം സ്ഥാനം വരെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.