പബ്ജി തിരിച്ചെത്തിയേക്കും; കൊറിയൻ കമ്പനി റിലയൻസ് ജിയോയുമായി ചർച്ചയിലെന്ന് റിപ്പോർട്ട്
text_fieldsഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെ രാജ്യത്ത് നിരോധിക്കപ്പെട്ട പബ്ജി മൊബൈൽ ഗെയിം തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ കമ്പനി ചൈനയുടെ ടെൻസെൻറ് ഗെയിംസുമായി സഹകരിച്ച്ഇന്ത്യയിൽ അവതരിപ്പിച്ച പബ്ജി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നിരോധിച്ചത്.
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുമായി സഹകരിച്ച് കൊറിയൻ കമ്പനിയായ പബ്ജി കോർപ്പറേഷൻ ഇന്ത്യയിൽ പ്രവർത്തനം പുനരാരംഭിക്കാൻ പോവുകയാണെന്നാണ് സൂചന. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിെൻറ ടെലികോം വിഭാഗവുമായി പബ്ജി കോർപ്പറേഷൻ ചർച്ച നടത്തുകയാണെന്നും വരുമാനം പങ്കിടലും ഗെയിമിെൻറ പ്രാദേശികവൽക്കരണവുമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ, ഇരുവിഭാഗവും വിഷയത്തിൽ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരു കമ്പനികളും തമ്മില്‍ കരാറിലേര്‍പ്പെടുകയാണെങ്കിൽ പബ്ജി ലൈറ്റിനായി പ്ലേസ്റ്റോറിൽ രജിസ്റ്റര്‍ ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് പ്രത്യേക റിവാർഡുകളും ലഭിക്കുമെന്നാണ് വിവരം.
പബ്ജിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ. ഏറ്റവും കൂടുതൽ ഇൻ-ഗെയിം പർച്ചേസുകൾ നടത്തുന്ന ഗെയിമർമാരും ഇന്ത്യയിലാണ്. രാജ്യത്തെ നിരോധനം പബ്ജി കോർപ്പറേഷനും ടെൻസെൻറ് ഗെയിംസിനും വൻ തിരിച്ചടിയാണ് സമ്മാനിച്ചത്. ചൈനീസ് കമ്പനിയെ ഒഴിവാക്കിയതോടെ ഇന്ത്യയിൽ ജിയോ പോലുള്ള ഒരാളെ പങ്കാളിയാക്കി പഴയ വിപണി തിരിച്ചുപിടിക്കാനാണ് കൊറിയൻ കമ്പനി ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.