മുംബൈ വിമാനത്താവളത്തിെൻറ 74 ശതമാനം ഓഹരിയും ഇനി അദാനിയുടെ കമ്പനിക്ക് സ്വന്തം
text_fieldsമുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ (എം.ഐ.എ.എല്‍) 23.5 ശതമാനം ഓഹരി വിഹിതം കൂടി ഗൗതം അദാനിയുടെ കൈയ്യിലേക്ക്. അദാനി എൻറര്പ്രൈസസിെൻറ കീഴിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ് (എ.എ.എച്ച്.എല്‍) ആണ് 1,685 കോടിക്ക് ഓഹരി സ്വന്തമാക്കിയത്. എ.സി.എസ്.എ ഗ്ലോബല്‍, ബിഡ് സര്‍വീസ് ഡിവിഷന്‍ (മൗറീഷ്യസ്) (ബിഡിവെസ്റ്റ്) എന്നിവരുടെ കൈവശമുണ്ടായിരുന്ന 23.5 ശതമാനം ഓഹരിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. അതോടെ വിമാനത്താവള കമ്പനിയിൽ അദാനി ഗ്രൂപ്പിെൻറ കീഴിലുള്ള കമ്പനിയുടെ ഒാഹരി വിഹിതം 74 ശതമാനമായി ഉയർന്നേക്കും.
കമ്പനി കഴിഞ്ഞ ദിവസം ഫയര്‍ ചെയ്ത റെഗുലേറ്ററി ഫയലിങ്ങിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുളളത്. നിർദ്ദിഷ്ട കരാർ പ്രകാരം അദാനിയുടെ കമ്പനി എം.ഐ.എ.എല്‍-ഇൽ നിന്നും 28,20,00,000 ഇക്വിറ്റി ഓഹരികൾ വാങ്ങിയതായും റെഗുലേറ്ററി ഫയലിങ്ങിൽ പറയുന്നുണ്ട്. ഭൂരിപക്ഷ ഓഹരി ഉടമകളായിരുന്ന ജി.വി.കെ എയര്‍പോര്‍ട്ട് ഡെവലപ്പേഴ്സിെൻറ കൈവശമുണ്ടായിരുന്ന 50.50 ശതമാനം ഓഹരി ഏറ്റെടുക്കുമെന്ന് നേരത്തെ അദാനി വ്യക്തിമാക്കിയിരുന്നു. ജികെവി ഡവലപ്പേഴ്സിന്റെ കടബാധ്യത നേരത്തെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
അവശേഷിക്കുന്ന 26 ശതമാനം ഓഹരി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കലാണുള്ളത്. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലൂടെ ലഖ്‌നൗ, ജയ്പൂര്‍, ഗുവാഹത്തി, അഹമ്മദാബാദ്, തിരുവനന്തപുരം, മംഗളുരു വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നേരത്തെ അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചിരുന്നു. മുംബൈ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ 74 ശതമാനം ഓഹരികളും, ആറ് മെട്രോ ഇതര വിമാനത്താവളങ്ങളുടെ നിയന്ത്രണവും കൈയ്യിലെത്തിയതോടെ അദാനി ഗ്രൂപ്പ് ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ ഏറ്റവും വലിയ സ്വകാര്യ ഒാപറേറ്ററായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.