റെക്കോഡ് വിറ്റുവരവുമായി ‘മൈജി’
text_fieldsകോഴിക്കോട്: ഡിജിറ്റൽ ഗാഡ്ജറ്റ്, ഹോം ആൻഡ് കിച്ചൻ അപ്ലയൻസ് മേഖലയിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റിട്ടെയിൽ സർവിസ് നെറ്റ്വർക്കായ ‘മൈജി’ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 2500 കോടിക്ക് മുകളിൽ റെക്കോഡ് വിറ്റുവരവുണ്ടായതായി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എ.കെ. ഷാജി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2024-25ൽ 4000 കോടിയുടെ വിറ്റുവരവും 5000 തൊഴിലവസരങ്ങളുമാണ് ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വർഷം 30 ഷോറൂമുകൾ കൂടി തുറക്കും.
ഇതോടെ മൊത്തം ഷോറൂമുകളുടെ എണ്ണം 150 ആകും. 3000 പേരാണ് നിലവിൽ വിവിധ സ്റ്റോറുകളിൽ ജോലിചെയ്യുന്നത്. മൈജിയുടെ അടുത്ത മെഗാ ഷോറൂം മേയ് നാലിന് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യും. സ്വന്തം ടി.വി ബ്രാൻഡായ ജി ഡോട് ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കും. നൂറിലധികം സർവിസ് സെൻററുകളുള്ള മൈജി കെയർ ഉപഭോക്താക്കൾക്ക് മികച്ച സർവിസ് ഉറപ്പാക്കുന്നതായും എ.കെ. ഷാജി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.