നാഫോ ഗ്ലോബൽ; കുവൈത്ത് ബിസിനസ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക സംഘടനയായ നാഫോ ഗ്ലോബൽ കുവൈത്ത് ഈ വർഷത്തെ ബിസിനസ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ആണ് നാഫോ ഗ്ലോബൽ കുവൈത്ത് ബിസിനസ് ലീഡർ അവാർഡിന് അർഹനായത്.
ഭവൻസ് മിഡിലീസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്രൻ മേനോൻ നാഫോ ഗ്ലോബൽ എജുക്കേഷൻ ലീഡർ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംരംഭകനുള്ള എന്റർപ്രണർഷിപ് അവാർഡ് പ്രമുഖ പ്രവാസി വ്യവസായി ക്യാപ്റ്റൻ ഫിഷർ ഫുഡ്സ്റ്റഫ് കമ്പനി മാനേജിങ് ഡയറക്ടർ മോഹൻദാസ് കിഴക്കേക്കും നാഫോ ഗ്ലോബൽ കോർപറേറ്റ് ഐകോൺ പുരസ്കാരം ജസീറ എയർവേസ് സി.ഇ.ഒ രോഹിത് രാമചന്ദ്രനും നൽകും.
നവംബർ നാലിന് വൈകീട്ട് 5.30ന് ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന 'പ്രഗതി' എന്ന നാഫോ ഗ്ലോബൽ കുവൈത്തിന്റെ 19ാം വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരം കൈമാറും.
തുടർന്ന് 'പ്രഗതി' മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതനിശ നടക്കും. യുവഗായകൻ ഡോ. കെ.എസ്. ഹരിശങ്കറാണ് പ്രഗതിയുടെ മുഖ്യ ഗായകൻ. ഒപ്പം മധുര ആലാപനംകൊണ്ട് സംഗീതപ്രേമികളുടെ ഹരമായി മാറിയ നിത്യ മാമ്മനും വേദിയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.